മധ്യപ്രദേശിലെ രേവയിലെ ആട്രൈല നിവാസിയായ ആദര്‍ശ് ജയ്‌സ്വാളാണ് പിടിയിലായത്.കാമുകിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് യുവാവ് ടിടിഇയായി ട്രെയിനില്‍ എത്തിയത്.
ചോദ്യം ചെയ്യലിലാണ് കാമുകിയെ വിവാഹം കഴിക്കാനായാണ് താന്‍ വേഷം മാറിയതെന്ന് ആദര്‍ശ് വ്യക്തമാക്കിയത്. ബിടെക് ബിരുദധാരിയായ ആദര്‍ശ് തൊഴില്‍ രഹിതനാണ്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ജോലി വേണമെന്ന് വീട്ടുകാര്‍ പറഞ്ഞതോടെയാണ് യുവാവ് ടിടിഇ ആയി വേഷം മാറി അഭിനയിച്ചത്.
ആദര്‍ശില്‍ നിന്നും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇയുടെ വസ്ത്രവും കണ്ടെടുത്തതായി വാരാണാസി ജിാര്‍പി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിരവധി തട്ടിപ്പു പരാതികളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.