Logo Below Image
Saturday, July 26, 2025
Logo Below Image
Homeഇന്ത്യഇരവികുളം : ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു

ഇരവികുളം : ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു

കേരളത്തിന്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ (MEE) റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു. 92.97% മാർക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്.

ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ ആസ്പദമാക്കി ആഗോള നിലവാരത്തിലുള്ള IUCN – WCPA മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ വിലയിരുത്തലിലാണ് കേരളം 76.22% സ്കോർ നേടി ദേശീയ തലത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത്.

പുൽമേടുകളും ഷോലവനങ്ങളുമുള്ള നീലഗിരി ഇരവികുളും താർ (വരയാട്) വാസവ്യവസ്ഥയാൽ ശ്രദ്ധേയമാണ്. നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങൾ അപൂർവതയാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ-ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തം വും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു.

വിആർ ഉൾപ്പെടെ ഇന്ത്യയിലെ തന്നെ അധുനിക സാങ്കേതിക സൗകര്യങ്ങൾ, മതികെട്ടാൻ ഷോല (90.63%), ചിന്നാർ സങ്കേതം (89.84%) എന്നിവയും പരിഗണിച്ചു. മികച്ച സംരക്ഷണവും പരിപാലനവും സാധ്യമാക്കിയ കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി എ കെ ശശീന്ദ്രൻ അഭിനന്ദനങ്ങൾ അറിയിച്ചു. റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ അംഗീകാരം ഇരവികുളം നാഷണൽ പാർക്കിന്റെ സ്വർണജൂബിലിക്ക് സമർപ്പിക്കാവുന്നതായി ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ