Logo Below Image
Friday, July 4, 2025
Logo Below Image
Homeഇന്ത്യഇന്ത്യ-പാകിസ്ഥാൻ സംഘർഷം: കേരളത്തിൽ കൺട്രോൾ റൂം തുറന്നു

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: കേരളത്തിൽ കൺട്രോൾ റൂം തുറന്നു

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ  സെക്രട്ടേറിയറ്റിലാണ് കൺട്രോൾ റൂം തുറന്നത്. ആഭ്യന്തര സെക്രട്ടറി മേൽനോട്ടം വഹിക്കും. 0471 251 7500 എന്ന നമ്പരിൽ ബന്ധപ്പെടാം.

ഗുജറാത്തിലെ ഹസിറ തുറമുഖത്ത് ആക്രമണം നടന്നതായുള്ള പാകിസ്ഥാന്റെ അവകാശ വാദം തള്ളി ഇന്ത്യ. അത്തരത്തിൽ പ്രചരികുന്നത് വ്യാജ വീഡിയോയാണെന്നും ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്.

പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ആക്രമണം നടത്തിയെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ