Thursday, December 26, 2024
Homeഇന്ത്യടേക്ക് ഓഫും ലാൻഡിങും ഒരേ റൺവേയിൽ, മുംബൈ വിമാന താവളത്തിൽ ഒഴിവായത് വൻ അപകടം.

ടേക്ക് ഓഫും ലാൻഡിങും ഒരേ റൺവേയിൽ, മുംബൈ വിമാന താവളത്തിൽ ഒഴിവായത് വൻ അപകടം.

ടേക്ക് ഓഫും ലാൻഡിങും ഒരേ റൺവേയിൽ, മുംബൈ വിമാന താവളത്തിൽ ഒഴിവായത് വൻ അപകടം. എയർ ഇന്ത്യ ജെറ്റ് പറന്നുയരുമ്പോൾ അതേ റൺവേയിൽ ഇൻഡിഗോ വിമാനത്തിന്റെ ലാന്‍ഡിങ് നടക്കുകയായിരുന്നു.

വലിയ ദുരന്തം ഒഴിവായെങ്കിലും സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.സംഭവത്തിൽ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കിയതായാണ് വിവരം.

ഇതോടൊപ്പമാണ് വിശദമായ അന്വേഷണവും പ്രഖ്യാപിച്ചത്. ഇന്‍ഡോറില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ഇന്‍ഡിഗോ.
തിരുവനന്തപുരത്തേക്കായിരുന്നു എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. അതേസമയം എയർ ട്രാഫിക് കൺട്രോളറുടെ നിർദേശപ്രകാരാണ് കാര്യങ്ങൾ ചെയ്തതെന്നാണ് രണ്ട് വിമാനത്തിലെയും പൈലറ്റുമാർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഡൽഹിയിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഒരേസമയം ഒരേ റൺവേയിലൂടെ രണ്ടു വിമാനങ്ങൾ എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാൽ ഒരു വിമാനത്തിലെ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവാകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments