Friday, January 10, 2025
Homeഇന്ത്യഗുജറാത്തിൽ അപൂർവ വൈറസായ ചന്ദിപുര ബാധിച്ച് കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു.

ഗുജറാത്തിൽ അപൂർവ വൈറസായ ചന്ദിപുര ബാധിച്ച് കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു.

ഗുജറാത്ത്‌ –ഗുജറാത്തിൽ അപൂർവ വൈറസായ ചന്ദിപുര ബാധിച്ച് കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ചന്ദിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് എട്ടു പേർ മരിച്ചത്. മരിച്ചവരിൽ ആറു കുട്ടികളാണ്. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകി. രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് വ്യാപനത്തിൽ ആശങ്കയുണ്ടാക്കാൻ തുടങ്ങിയത്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചു. ഇതിന് ശേഷം സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നാല് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈറസിനെക്കുറിച്ചു കൂടുതൽ പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോ​ഗം പരത്തുന്നത്. ചാന്തിപുര വൈറസിന് പ്രത്യേക ചികിത്സയില്ലെങ്കിലും, നേരത്തെയുള്ള കണ്ടെത്തൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, രോഗലക്ഷണ പരിചരണം എന്നിവ മരണങ്ങൾ തടയാൻ കഴിയുമെന്ന് ആരോഗ്യ പ്രവർത്തകർ ജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകൾ കൊടുക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments