Thursday, December 26, 2024
Homeസിനിമമഞ്ഞുമ്മലിലെ പിള്ളേർ; കളക്ഷൻ റെക്കോർഡ്‌ മറികടന്ന്‌ ആഗോളതലത്തിൽ ഒന്നാമത്‌.

മഞ്ഞുമ്മലിലെ പിള്ളേർ; കളക്ഷൻ റെക്കോർഡ്‌ മറികടന്ന്‌ ആഗോളതലത്തിൽ ഒന്നാമത്‌.

കൊച്ചി; മലയാള സിനിമയുടെ സർവകാല കലക്ഷൻ റെക്കോർഡുകളെ മറികടന്ന്‌ മഞ്ഞുമ്മൽ ബോയ്‌സിന്റെ മുന്നേറ്റം. ആ​ഗോളതലത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം കേരളത്തിലുടനീളം മികച്ച പ്രതികരണം നേടിയിരുന്നു, എന്നാൽ തമിഴ്നാട്ടിലെ കാഴ്‌ചക്കാരുടെ പ്രതികരണം ഏവരെയും അമ്പരപ്പിച്ചു.

കേരളത്തിലെ പ്രളയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ടോവിനോയുടെ 2018 നെ 21 ദിവസം കൊണ്ട് മറികടന്നാണ് മഞ്ഞുമ്മൽ ബോയ്സ് ഈ നേട്ടത്തിലെത്തിയത്. 175 കോടിയാണ് 2018ന്റെ ക്ലോസിം​ഗ് കളക്ഷൻ. 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നുത്.

തമിഴ്‌നാട്ടിലും സിനിമയ്‌ക്ക്‌ ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 17 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ. തൃച്ചിയിൽ മാത്രം ഒരു കോടിയിലധികം രൂപ സിനിമ നേടി കഴിഞ്ഞു. സിനിമയുടെ ജൈത്രയാത്ര ഇതുപോലെ തുടരുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ആഗോള തലത്തിൽ 200 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments