Thursday, September 19, 2024
Homeസിനിമകാർത്തി 29 ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കും, സംവിധാനം തമിഴ്.

കാർത്തി 29 ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കും, സംവിധാനം തമിഴ്.

ചെന്നൈ : തെന്നിന്ത്യൻ നായകൻ കാർത്തിയുടെ 29 – മത്തെ സിനിമ ശ്രദ്ധേയനായ തമിഴ് സംവിധാനം ചെയ്യുന്നു. വിക്രം പ്രഭുവും, ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ ഠാണാക്കാരൻ ‘ അണിയിച്ചൊരുക്കിയ തമിഴിൻ്റെ രണ്ടാമത്തെ സിനിമയാണിത്.

കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്, കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ഐ വി വൈ (IVY) എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ (B4U) മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും കാർത്തി 29. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. കാർത്തി 29 ൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. , പി ആർ ഒ: സി. കെ. അജയ് കുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments