കൊച്ചി ; മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിൽ ഇതാദ്യമായി ആരംഭിക്കുന്ന ‘സി സ്പെയിസ്’ ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം എത്തുന്നത്. ഏഴിന് മുഖ്യമന്ത്രി സി സ്പെയ്സ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യും.
ബിഎംസി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച ചിത്രത്തിൽ സുധീർ കരമന, അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, ജയാമേനോൻ, പ്രകാശ് വടകര, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമൻ, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ. പി വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ അനുറാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ മകൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്ല സജീദ്-യാസിർ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ കെ നിസാം, ഷമീർ ഭരതന്നൂർ. ആലാപനം: വിനീത് ശ്രീനിവാസൻ, സിയാ ഉൽ ഹഖ്. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊജക്ട് കോർഡിനേറ്റർ: അസീം കോട്ടൂർ. ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി. പരസ്യകല: ജയൻ വിസ്മയ. പശ്ചാത്തല സംഗീതം: ദീപാങ്കുരൻ കൈതപ്രം.