Wednesday, October 9, 2024
Homeസിനിമവിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവി ''വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്"; ആദ്യ പോസ്റ്റർ...

വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവി ”വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്”; ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.

2021ൽ ഓസ്ക്കാർ ചുരുക്കപ്പട്ടികയിലും ഇരുനൂറ്റി അമ്പതോളം അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷൻ മൂവിയായ “വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്” ചിത്രീകരണം പൂർത്തിയായിരുന്നു . വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ, പാലക്കാടൻ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി വരുന്നു.

മൂന്ന് മാസമായിട്ട് പല ഘട്ടങ്ങളിൽ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെ പൂർത്തിയായി. ചിത്രത്തിൽ മാസ്റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. അമേരിക്കൻ പ്രവാസിയായ ഡോ. രുഗ്മണി പത്മകുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ ഭവി ഭാസ്കരൻ ആണ്.

തിരക്കഥ : ശശിധരൻ മങ്കത്തിൽ,
ക്രീയേറ്റിവ് കോൺട്രിബുഷൻ : ഉദയ്ശങ്കരൻ, എഡിറ്റർ : മെൽജോ ജോണി, സംഗീതം റുതിൻ തേജ്, സൗണ്ട് ഡിസൈനർ : ഗണേഷ് മാരാർ, സൗണ്ട് റെക്കാർഡിസ്റ്റ് : ജിനേഷ്, ആർട്ട് ഡയറക്ടർ : കൈലാസ്, കോസ്റ്റ്യൂം ഡിസൈൻ : ഭാവന, മേക്കപ്പ് : ബിജി ബിനോയ്, സഹസംവിധാനം : ശരത് ബാബു, പ്രൊഡക്ഷൻ കൺട്രൊളർ : സുമൻ ഗുരുവായൂർ, പ്രൊഡക്ഷൻ മാനേജർ : സുധി പഴയിടം, സത്യൻ കൊല്ലങ്കോട്. പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്. പി.ആർ.ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments