Sunday, January 12, 2025
Homeസിനിമസ്വന്തം നാടായ വയനാട്ടില്‍ തനിക്കറിയാവുന്ന ചിലരെങ്കിലും ഇപ്പോള്‍ ഇല്ല; നടി എസ്തര്‍ അനില്‍ പങ്ക് വച്ചത്.

സ്വന്തം നാടായ വയനാട്ടില്‍ തനിക്കറിയാവുന്ന ചിലരെങ്കിലും ഇപ്പോള്‍ ഇല്ല; നടി എസ്തര്‍ അനില്‍ പങ്ക് വച്ചത്.

ദൃശ്യം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ താരപുത്രിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. ഒമ്പതാം വയസില്‍ സിനിമയിലെത്തിയ നടി ഇന്ന് നായികയായി തിളങ്ങുകയാണ്. കരിയറിന്റെ ഭാഗമായി കൊച്ചിയിലാണ് സ്ഥിരതാമസമെങ്കിലും പറ്റുമ്പോഴൊക്കെ ജന്മനാടായ വയനാട്ടിലേക്ക് നടിയും മാതാപിതാക്കളും തിരിച്ചെത്തും. കാരണം, നടിയുടേയും മാതാപിതാക്കളുടേയും എല്ലാം പ്രിയപ്പെട്ടവര്‍ ജീവിക്കുന്നത് ആ മണ്ണിലാണ്. അച്ഛന്‍ അനിലിന് അവിടെ ഒരു ഹോം സ്റ്റേ ഉണ്ടായിരുന്നു. അതായിരുന്നു നടിയുടെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗവും. സ്വര്‍ഗം പോലൊരു വീടായിരുന്നു എസ്തറിനും കുടുംബത്തിനും ഇവിടെയുള്ളത്. ഒരേ സമയം വീടും ടൂറിസ്റ്റ് കേന്ദ്രവുമായ വീട്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞതിനു പിന്നാലെ എസ്തറിനെ തേടിയെത്തിയതും ആ ദാരുണ വാര്‍ത്തയായിരുന്നു.

കൊച്ചിയിലായിരുന്ന നടി ദാരുണ സംഭവത്തിന്റെ വാര്‍ത്തകള്‍ കേട്ടാണ് ചൊവ്വാഴ്ച നമ്മള്‍ എല്ലാവരെയും പോലെ എസ്തറും ഉറക്കമുണര്‍ന്നത്. പിന്നെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. തനിക്ക് അറിയാവുന്നവര്‍ എല്ലാം സുരക്ഷിതരാണോ അല്ലയോ എന്ന ചിന്ത എസ്തറിന്റെ മനസിനെയും അലട്ടി. ഫോണെടുത്ത് നമ്പര്‍ ഫീഡ് ചെയ്യുന്നവരെയെല്ലാം ബന്ധപ്പെടാന്‍ ഒന്നൊന്നായി ശ്രമിച്ചു. എന്നാല്‍ പലരുടേയും ഫോണ്‍ സ്വിച്ച്ഡ് ഓഫ്. അല്ലെങ്കില്‍ പരിധിയ്ക്ക് പുറത്ത്. പിന്നാലെ ആ സത്യവും നടി മനസിലാക്കി. ഇനിയൊരിക്കലും അവരുടെ ഫോണുകള്‍ സ്വിച്ച് ഓണാകുവാന്‍ പോകുന്നില്ലെന്നും. തനിക്കറിയാവുന്ന പ്രിയപ്പെട്ടവരുടെ, നാട്ടിലെത്തുമ്പോള്‍ സ്നേഹ വര്‍ത്തമാനങ്ങളുമായി ഓടിയെത്തിയവര്‍ ഇനിയില്ലെന്ന ദുഃഖ സത്യം ഉള്‍ക്കൊള്ളാനാകാതെ വിതുമ്പുകയാണ് നടിയിപ്പോള്‍.

നാടിനുണ്ടായ ദുരന്തത്തില്‍ തന്റെ അഗാധമായ ദുഃഖമാണ് എസ്തര്‍ അനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. താനും കുടുംബവും സേഫ് ആണെന്ന് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറി കുറിപ്പില്‍ എസ്തര്‍ അറിയിച്ചിരുന്നു. വയനാട്ടുകാരായ അനില്‍ എബ്രഹാം, മഞ്ജു ദമ്പതികളുടെ മകളാണ് എസ്തര്‍ അനില്‍. ചുറ്റും കാടും, പല തരം ചെടികളും ഉള്ള ഒരു വീടാണ് വയനാട്ടില്‍ എസ്തറിനുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്തറിന്റെ അച്ഛന്‍ അവിടെ ഹോംസ്റ്റേ നടത്തിയിരുന്നു. രണ്ട് മൂന്ന് ഹട്ട് ആയിട്ടായിരുന്നു. എന്നാല്‍ അത് പിന്നീട് തീ പിടിച്ച് നശിച്ചു. അതിന് ശേഷം എസ്തറിന് സിനിമയില്‍ അവസരങ്ങള്‍ കിട്ടി തുടങ്ങിയതോടെ കുടുംബം കൊച്ചിയിലേക്ക് മാറുകയായിരുന്നു. ആ സമയം വയനാട്ടിലെ വീട് ഒന്ന് റിനോവേറ്റ് ചെയ്തെടുക്കുകയായിരുന്നു.

ഒരേ സമയം വീടും, ടൂറിസ്റ്റ് പ്ലേസും ആണ് എസ്തറിന്റെ വീട്. ഒരു വന്‍ ലക്ഷ്വറി വ്യൂസിന് അപ്പുറമുള്ള നാച്വറല്‍ ഭംഗിയാണ് എസ്തറിന്റെ കുടുംബത്തിന്റെ വീട് കം ഹോംസ്റ്റേയ്ക്ക് ഉള്ളത്. എസ്തര്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഈ വീട്ടിലാണ്. എസ്തര്‍ ജനിച്ച സമയത്തൊന്നും ഈ വീട്ടില്‍ കറണ്ട് ഉണ്ടായിരുന്നില്ല. ഇരുപത്തിനാല് വര്‍ഷം മുന്‍പ് ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപയ്ക്ക് നിര്‍മിച്ച വീടാണ് ഇത്. അഞ്ച് വര്‍ഷം കഴിഞ്ഞാണ് കറണ്ട് കണക്ഷന്‍ കിട്ടിയത്. അന്ന് ഏറ്റവും ചെലവ് കുറഞ്ഞ് വീട് നിര്‍മിച്ചു എന്ന് പറഞ്ഞ് വാര്‍ത്തകളിലൊക്കെ വന്നിരുന്നു. അങ്ങനെ വന്ന ഒരു പരിപാടിയില്‍ എസ്തറിനെ കണ്ട് ഇഷ്ടപ്പെട്ടാണ് ആദ്യ സിനിമയിലേക്ക് വിളിച്ചതും. അടുത്തിടെയാണ് ഇവര്‍ ഹോം സ്റ്റേ വീണ്ടും ആരംഭിച്ചത്. അതിന്റെ വിശേഷം എസ്തര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ഇപ്പോഴും ഈ വീട്ടില്‍ എസ്തറും കുടുംബവും താമസിക്കുന്നുണ്ട്. അതുപോലെ തന്നെ ഹോംസ്റ്റേയും ഉണ്ട്. കുടുംബത്തോടെ എങ്ങോട്ടെങ്കിലും പോവുമ്പോഴോ, ഗസ്റ്റുകള്‍ അന്വേഷിച്ചു വരുമ്പോഴോ, വീട് അവര്‍ക്ക് വിട്ടുകൊടുത്ത് എസ്തറും കുടുംബവും കൊച്ചിയിലേക്ക് മാറും. തീര്‍ത്തും യാദൃശ്ചികമായാണ് എസ്തര്‍ മലയാള സിനിമയിലെത്തുന്നത്. ഇവാന്‍, എറിക് എന്നിവരാണ് എസ്തറിന്റെ സഹോദരങ്ങള്‍. ഇവര്‍ രണ്ടുപേരും മലയാള സിനിമയിലെ അഭിനേതാക്കളാണ്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ എസ്തര്‍ അനില്‍, ‘ഓള്’ എന്ന സിനിമയിലൂടെ നായികയായി മാറിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments