Monday, December 23, 2024
Homeഅമേരിക്കടെക്‌സാസ് ഏർളി വോട്ടെടുപ്പ് ഇന്ന് (ഫെബ്രുവരി 20 ചൊവ്വാഴ്ച) ആരംഭിക്കുന്നു

ടെക്‌സാസ് ഏർളി വോട്ടെടുപ്പ് ഇന്ന് (ഫെബ്രുവരി 20 ചൊവ്വാഴ്ച) ആരംഭിക്കുന്നു

സാൻ അൻ്റോണിയോ – ടെക്‌സാസ് പ്രൈമറി തിരഞ്ഞെടുപ്പിനായി വോട്ടർമാർക്ക് ഈ ചൊവ്വാഴ്ച മുതൽ പോളിംഗ് ബൂത്തുകളിലേക്ക് പോകാം.
നേരത്തെയുള്ള (ഏർളി)വോട്ടെടുപ്പ് 20 ആരംഭിച്ച് മാർച്ച് 1 വരെ നീണ്ടുനിൽക്കും.

ഓരോ പ്രൈമറിയിലെയും വോട്ടർമാർ യുഎസ് പ്രസിഡൻ്റ്, യുഎസ് സെനറ്റ്, കോൺഗ്രസ്, ലെജിസ്ലേറ്റീവ് ഓഫീസുകൾ, സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷൻ, ടെക്സാസിലെ റെയിൽവേ കമ്മീഷൻ, ജുഡീഷ്യൽ സീറ്റുകൾ എന്നിവയിലേക്ക് തങ്ങളുടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കും.

മെയിൽ-ഇൻ ബാലറ്റിനുള്ള അപേക്ഷകൾ ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്.മാർച്ച് 5 ചൊവ്വാഴ്ചയാണ് പ്രാഥമിക തിരഞ്ഞെടുപ്പ് ദിവസം.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments