Monday, October 14, 2024
Homeഅമേരിക്കട്രൈസ്റ്റേറ്റ് കേരളാഫോറം പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് 2024

ട്രൈസ്റ്റേറ്റ് കേരളാഫോറം പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് 2024

(ജോർജ്ജ് ഓലിക്കൽ)

ഫിലഡൽഫിയ: ട്രൈസ്‌റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിൻ്റെ സംയുക്ത ഓണാഘോഷവേദിയിൽ അമേരിക്കൻ മലയാളികളിൽ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്ത് മികവ് പുലർത്തിയ വ്യക്തിയെ ആദരിക്കുന്നു. ഇരുപത് വർഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലൂടെയും കേരളദിനാഘോഷത്തിലുടെയും അമേരിക്കൻ മലയാളികളുടെ ഇടയിൽ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ട്രൈസ്റ്റേറ്റ് കേരളാഫോത്തിൻ്റെ “പേഴ്‌സൺ ഓഫ് ദി ഇയർ” എന്ന വിശിഷ്ടമായ അവാർഡിന് അർഹതയുള്ളവരെ നോമിനേറ്റ് ചെയ്യുകയോ, അല്ലെങ്കിൽ നിങ്ങൾ യോഗ്യരാണെന്ന് ബോദ്ധ്യമുണ്ടെങ്കിൽ നിങ്ങളുടെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ മേഖലകളിലെ സംഭാവനകൾ അടങ്ങിയ ബയോഡേറ്റ ഓഗസ്റ്റ് ഒന്നാം തീയതിക്കുള്ളിൽ വാട്‌സ്ആപ്പിൽ (215-873-4365) അല്ലെങ്കിൽ oalickal7@gmail.com ഇമെയിൽ വിലാസത്തിലോ അയച്ചു തരുക.

ഫിലഡൽഫിയായിലെ മലയാളി ബിസനസ്സ് രംഗത്തെ പ്രമുഖരാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ സ്പോൺസർമാർ, മികച്ച മലയാളി കർഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിൾസിന് ആകർഷകമായ സമ്മാനങ്ങൾ, ഓണത്തനിമയാർന്ന കലാസാംസ്ക്കാരിക പരിപാടികൾ വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഈ വർഷത്തെ ഓണാഘോഷത്തിൻ്റെ സവിശേഷതകളാണെന്ന് ഓണഘോഷ ചെയർമാൻ ജോബി ജോർജ്ജ്, ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയർമാൻ അഭിലാഷ് ജോൺ, പ്രോഗ്രാം കോഡിനേറ്റർ വിൻസൻ്റ് ഇമ്മാനുവൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഫിലഡൽഫിയ സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ആഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) 5 വർഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 31 ശനിയാഴ്‌ച ഉച്ചയ്ക്ക് 12:00 മണി മുതൽ രാത്രി 8:00 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങൾ നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അഭിലാഷ് ജോൺ (ട്രൈസ്റ്റേറ്റ്കേരളാഫോറം ചെയർമാൻ) 267 701 3623.

അവാർഡ് കമ്മറ്റി: ജോർജ്ജ് ഓലിക്കൽ 215 873 4365, റോണി വറുഗീസ് 267 216 5544, ബിനു മാത്യു (ജനറൽ സെക്രട്ടറി) 267 893 9571 ഫീലിപ്പോസ് ചെറിയാൻ (ടഷറർ) 215 605 7310, ജോബി ജോർജ്ജ് (ഓണാഘോഷ ചെയർമാൻ) 215 470 2400, വിൻസൻ്റ് ഇമ്മാനുവൽ (പ്രോഗ്രാം കോഡിനേറ്റർ)215 880 3341

(ജോർജ്ജ് ഓലിക്കൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments