Wednesday, December 25, 2024
Homeഅമേരിക്കസുവിശേഷ വചസ്സുകൾ (60) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (60) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

ദൈവം നൽകുന്ന സമാധാനം! (കൊലോ.3: 12 – 17)
“ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത്. നന്ദിയുള്ളവരായും ഇരിപ്പീൻ” (വാ.15).

ലോകമാസകലമുള്ള സകല മനുഷ്യരും ഒന്നു പോലെ ആഗ്രഹിക്കുന്ന കാര്യമത്രെ സമാധാനം! രാഷ്ട്രീയക്കാരും, ഭരണാധിപരും എല്ലാം, സമാധാനത്തിനായി രാപ്പകൽ അദ്ധ്വാനിക്കുന്നു. എന്നാൽ, ആർക്കും സമാധാനം ഉറപ്പു വരുത്തുവാൻ സാധിക്കുന്നില്ല! ദൈവത്തിനു മാത്രമേ , സമാധാനം നൽകാൻ കഴിയൂ എന്നും, ദൈവം നൽകുന്ന സമാധാനം മാത്രമേ, സ്ഥായിയായി ഇരിക്കൂ എന്നുമാണ്, ദൈവ വചനം പറയുന്നത്! “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല, ഞാൻ നിങ്ങൾക്കു സമാധാനം രുരുന്നത്” (യോഹ.14:27) എന്നാണു യേശു കർത്താവു പറഞ്ഞിരിക്കുന്നത്! ആ സമാധാനം നമുക്കു നൽകാനോ, നമ്മിൽ നിന്നു എടുത്തു കളയാനോ, ലോകത്തിനു കഴിയുകയില്ല എന്നും താൻ പറഞ്ഞിട്ടുണ്ട്! ദൈവം നൽകുന്ന സമാധാനം ദൈവത്തിന്റെ ദാനമാണ്! മനുഷ്യരുടെ ബുദ്ധിയിൽ നിന്നു രൂപപ്പെടുന്നതോ, അവരുടെ പ്രയത്നംകൊണ്ടു ലഭിക്കുന്നതോ അല്ല, ആ സമാധാനം! അതു പൂർണ്ണവും നിത്യവുമായിരിക്കും! അതു സകല ബുദ്ധിയേയും കവിയുന്ന സമാധാനമാണ്!

ഇപ്രകാരമുള്ള ഒരു സംഭവത്തെക്കുറിച്ചു വായിച്ചിട്ടുണ്ട്: ഒരു ബിഷപ്പ് തന്റെ അവധിക്കാലം, ഒരു ഗ്രാമത്തിൽ വിശ്രമത്തിലും ധ്യാനത്തിലും (retreat) ചിലവഴിക്കുകയായിരുന്നു. ഗ്രാമീണരായിരുന്ന സ്ത്രീകൾ അദ്ദേഹം താമസിച്ചിരുന്നതിനടുത്തുള്ള ഒരു കിണ റിൽ നിന്നു കുടത്തിൽ വെള്ളം കോരിക്കൊണ്ടു പോകുമായിരുന്നു? കുടത്തിൽ വെള്ളം നിറച്ചിട്ട്, അടുത്തുളള ഏതെങ്കിലും ചെടിയിൽ നിന്ന് രണ്ടോ മൂന്നോ ഇലകൾ പറിച്ച്, കുളത്തിന്റെ വായ്ക്ക് വെളളത്തിന്റെ മുകളിൽ ഇട്ടു കൊണ്ടായിരുന്നു അവർ എപ്പോഴും പോയിരുന്നത്! ബിഷപ്പിനു അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല! ആ സ്ത്രീകളിൽ ഒരാളോടു അതേക്കുറിച്ചു ചോദിച്ചപ്പോൾ, അവർ പറഞ്ഞത്: “വെള്ളം തൂകിപ്പോകാതിരിക്കുന്നതിനാണ്, താൻ അതു ചെയ്യുന്നത് ” (I keep the leaves there to keep the water stay) എന്നായിരുന്നു!

പിൽക്കാലത്തു തന്റെ ഒരു സുഹൃത്ത്, പല വിധത്തിലുള്ള പ്രതിസന്ധികളിൽപ്പെട്ടു
ആടിയുലഞ്ഞിരുന്നപ്പോൾ, ബിഷപ്പ് അദ്ദേഹത്തെ ധൈര്യപ്പെടുത്തുവാനായി
എഴുതിയ കത്ത് അവസാനിപ്പിച്ചതിപ്രകാരമായിരുന്നു: “നിങ്ങളുടെ ഹൃദയം തുളുമ്പിപ്പോകാതിരിക്കേണ്ടതിനു കുരിശ്, നിങ്ങളുടെ ഹൃദയത്തിന്റെ കേന്ദ്ര
ത്തിൽ പ്രതിഷ്ഠിക്കുക” (Keep the Cross at the centre of your heart, so that it may stay). നമുക്കും അതിനാകട്ടെ? ദൈവം സഹായിക്കട്ടെ?

ചിന്തയ്ക്ക്: കുരിശിലൂടെ ലഭിക്കുന്ന സമാധാനം മാത്ര
മാണു യഥാർത്ഥ സമാധാനം!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments