Friday, December 6, 2024
HomeUS Newsശ്രീ കോവിൽ ദർശനം (13)🕉️ ബിർള ഗണപതി ക്ഷേത്രം ✍അവതരണം: സൈമ ശങ്കർ മൈസൂർ

ശ്രീ കോവിൽ ദർശനം (13)🕉️ ബിർള ഗണപതി ക്ഷേത്രം ✍അവതരണം: സൈമ ശങ്കർ മൈസൂർ

സൈമ ശങ്കർ മൈസൂർ

ബിർള ഗണപതി ക്ഷേത്രം

വലിയ ഗണപതി പ്രതിമകളിലൊന്നാണ് അതിമനോഹരമായ ബിർള ഗണപതി ക്ഷേത്രം

ശിവപാർവതീശ്വരൻമാരുടെ പുത്രനും വിഘ്‌നേശ്വരനുമായ ഗണപതിക്ക് മഹാരാഷ്‌ട്രയിൽ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട്. പൂനെയിലെ ഏറ്റവും വലിയ ഗണപതി വിഗ്രഹം സ്ഥിതിചെയ്യുന്ന ഇവിടം ബിർള ഗണപതി ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. പൂനെ സന്ദർശിക്കുന്ന ഏതൊരാളും എത്തുന്ന പ്രകൃതിസുന്ദരമായ പ്രദേശമാണിത്. പൂനെയിലെ തലേഗാവിലാണ് ബിർള ഗണപതി ക്ഷേത്രമുള്ളത്.

കൊച്ചു മലയ്‌ക്ക് മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പച്ചപ്പും ഹരിതാഭയും നിറഞ്ഞ പ്രകൃതി മനോഹരമായ ക്ഷേത്രപരിസരം ഏതൊരാളെയും ആകർഷിക്കുന്നതാണ്. താഴ് വാരത്ത് നിന്നും മലമുകളിലെ ക്ഷേത്രത്തിലെത്താൻ പടികൾ പണിതുയർത്തിയിട്ടുണ്ട്. ഇത് ചവിട്ടി മുകളിലെത്തുന്ന ഓരോ ഗണപതി ഭക്തനെയും കാത്തിരിക്കുന്നത് നയനമനോഹരമായ കാഴ്ചയാണ്.

തലേഗാവിലെ സലാവിൽ റേവ്‌നന്ദ-മുരുഡ് റോഡിലാണ് ബിർള മന്ദിർ സ്ഥിതിചെയ്യുന്നത്. അതിസുന്ദരമായ ബിർള മന്ദിറിലേക്ക് വർഷം മുഴുവനും പ്രവേശനം അനുവദിക്കുന്നതാണ്. പുലർച്ചെ അഞ്ച് മണി മുതൽ രാത്രി 10.30 വരെയും ക്ഷേത്രത്തിൽ ദർശനം നടത്താം. ഇതൊരു വാണിജ്യപരമായ സ്ഥലമോ ക്ഷേത്രമോ ആയി ഇതുവരെ മാറിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രവേശന നിരക്കും ഇവിടെയില്ല.

മഹാരാഷ്‌ട്രയിലെ ഏറ്റവും വലിയ ആഘോഷമായ ഗണേശോത്സവ സമയത്ത് ഇവിടെ പ്രത്യേക പൂജകളും ആഘോഷവും നടക്കാറുണ്ട്. വലിയ ഗണപതി വിഗ്രഹങ്ങൾ തയ്യാറാക്കി പൂജ നടത്തി നിമഞ്ജനം ചെയ്യുന്ന ചടങ്ങിന് ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കാറുള്ളത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇത് നടക്കാറുള്ളത്. ഗണേശോത്സവ ദിനത്തിൽ നിമഞ്ജന ചടങ്ങിനായി നടത്തുന്ന ഘോഷയാത്രയും വളരെ പ്രധാനപ്പെട്ടതാണ്. നാസിക് ഡോളും പെരുമ്പറകളും കൊട്ടി ഉത്സവമായാണ് മഹാരാഷ്‌ട്രയിൽ ഗണേഷ ചതുർത്ഥി ആഘോഷിക്കാറുള്ളത്.

സൈമ ശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments