☘️🥀💚💚💚🥀☘️
സ്നേഹ സന്ദേശം
“””””””””””””””””””””””””””””
“വന്നെത്തി വീണ്ടുമാ
പൊൻപുലരി
വരവേൽക്കാമൊരുമിച്ച്
സ്നേഹമായി”
ശുഭദിനം…
🍀🍀🍀
” നമ്മുടെ ജീവിതത്തിൽ നാം വരുത്തുന്ന അബദ്ധങ്ങളെ പ്രതിരോധിക്കുവാനുള്ള ഏക പോംവഴി അവയെ നർമ്മബോധത്തോടെ അബദ്ധങ്ങൾ എന്നു മാത്രം കരുതുന്നതാണ്..”
– ലൂയിസ് മംഫോർസ്
“ചെറിയ ഒരു അബദ്ധം പറ്റി..”
ഈ വാക്കുകൾ പൊതുവെ പറയാത്തവരായി നന്നെ കുറവ്.
ചെയ്യുന്ന കാര്യങ്ങളെല്ലാം അത്രയും കൃത്യമായിത്തീരാൻ കമ്പ്യൂട്ടറുകളല്ല മനുഷ്യർ..
ചില പിഴവുകൾ വന്നു ചേരാം..
അബദ്ധങ്ങൾ പിണയാം ..
ഇസ്തിരിയിടുമ്പോൾ അത്രയേറെ ഇഷ്ടമായിരുന്ന വസ്ത്രം ചിലപ്പോൾ ശ്രദ്ധക്കുറവുകൊണ്ട് ദ്വാരം വീണ് പോകാം..
തിളപ്പിക്കാൻ വെച്ച പാൽ മറ്റെന്തോ കാര്യം ചിന്തിച്ച് നിന്നു പോയതിൽ തിളച്ചു തൂകിപ്പോകാം..
മന: പൂർവ്വമല്ലാതെ ചില കാര്യങ്ങൾ മറന്നു പോവാം..
ഒരു ചെറിയ അബദ്ധം കൊണ്ട് വലുതും ചെറുതുമായ പ്രതിസന്ധികൾ നേരിടേണ്ടി വരാം..
അറിയാതെ വന്നു പോകുന്ന അബദ്ധങ്ങൾ..!!
അപ്പുറത്തും ഇപ്പുറത്തുമായി നിർമ്മാണ പ്രവർത്തനത്തിനായി കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കൂമ്പാരത്തിൽ രണ്ട് കുട്ടികൾ നിലയുറപ്പിച്ചു..
കല്ലുകൾ പരസ്പരം എറിഞ്ഞു കളിക്കുവാൻ തുടങ്ങി..
ഒരാൾ എറിയുമ്പോൾ മറ്റെയാൾ പിടിക്കും..!!
ഒട്ടും നല്ലതല്ലാത്ത കളി..
ഒരാൾ എറിഞ്ഞ കല്ല് ചാടി പിടിച്ചെടുത്താൽ ഒരു പോയിൻ്റ്..
പിടിക്കാനായില്ലെങ്കിൽ ആർക്കും പോയിൻറില്ല..!
കല്ലുകൾ ആദ്യമാദ്യം വേഗം കുറച്ച് പരസ്പരം ഇട്ടു കൊടുത്തു..
കളി ആവേശത്തോടെ മുമ്പോട്ട് പോയി..
ഇട്ടു കൊടുക്കുന്നത് എറിഞ്ഞ് കൊടുക്കുന്നതിലേക്ക് മാറി..!!
കളിയിൽ കല്ലുകളുടെ വേഗത കൂടി വന്നു ..
ഒരു പ്രാവശ്യം ഒരുവൻ എറിഞ്ഞ കല്ല് അല്പം മൂർച്ചയുള്ള പരന്ന രൂപത്തിലുള്ളത്..
ചാടിപ്പിടിച്ചവൻ്റെ വിരലുകൾക്കിടയിലെ നേർത്ത ഭാഗം നീളത്തിൽ കീറി..
ചോരയൊഴുകി.. കൂട്ടുകാരൻ്റെ കൈയിൽ അമർത്തിപ്പിടിച്ച് ഇരുവരും വീട്ടിലേക്ക് വേഗം നടന്നു..
മാതാവും പിതാവും ചേർന്ന് ആശുപത്രിയിലേക്ക് …
കീറിമുറിഞ്ഞ ഭാഗം സ്റ്റിച്ചിട്ടു ..
എന്തു പറ്റിയതെന്ന ചോദ്യത്തിന് അവൻ്റെ ഉത്തരം
“ഞാൻ ശ്രദ്ധിക്കാതെ മൂർച്ചയുള്ള കല്ലെടുത്ത് മുകളിലേക്കിട്ട് പിടിച്ചപ്പോൾ പറ്റിയത് ” എന്നായിരുന്നു..
” തലയിൽ വീഴാതിരുന്നത് ഭാഗ്യം ഇല്ലേടാ ”
എന്ന് കൂട്ടുകാരനെനോക്കി ചെറു ചിരിയോടെ കൂട്ടിച്ചേർത്തു…
അറിയാതെ കൂട്ടുകാരൻ്റെ കൈയിൽ നിന്നുംപറ്റിയ
അബദ്ധത്തെ അവൻ ലഘൂകരിച്ചു.. ചെറു പുഞ്ചിരിയോടെ.. !!
അബദ്ധങ്ങൾ പറ്റുമ്പോൾ
മറ്റുള്ളവരിൽ കുറ്റം ആരോപിക്കുന്നവരാണ് പലരും..
അബദ്ധങ്ങളിൽ മറ്റുള്ളവരുടെ ശകാരം കേട്ടും..
സ്വയം പരിതപിച്ചും ദു:ഖിതരായിത്തീരുന്നു ഹൃദയങ്ങൾ..
സ്വയം പഴിക്കുന്നു .. ചിലർ
അല്പം കൂടെ ശ്രദ്ധയാവാമായിരുന്നു
എന്ന കുറ്റബോധം നിരാശയിലേക്കും പ്രക്ഷുബ്ദതയിലേക്കും മനസ്സിനെ എത്തിക്കുന്നു..
കൂടെയുള്ളവർക്ക് പറ്റുന്ന ചെറിയ അബദ്ധങ്ങളിൽ പഴിയും ശകാരവും വർഷിക്കുമ്പോൾ ആർക്കും പറ്റുന്നതാണ് അബദ്ധങ്ങൾ എന്ന് ഒരു നിമിഷം ഓർക്കാനാവണം..
ഒപ്പം പറ്റിയ അബദ്ധമോർത്ത് പറ്റും പോലെ അതിനെ ലഘൂകരിക്കാനും ആവുമെങ്കിൽ അത് ആർക്കും വരുന്നതെന്നോർത്ത് സമാധാനിക്കാനും കഴിയണം..
ഏവർക്കും ശുഭദിനാശംസകൾ നേരുന്നു..
🙏