Saturday, December 21, 2024
Homeഅമേരിക്കപിറവം വാർഷിക സംഗമം ഒക്ടോബർ 6 ന് കേരള സെന്ററിൽ

പിറവം വാർഷിക സംഗമം ഒക്ടോബർ 6 ന് കേരള സെന്ററിൽ

ന്യൂയോർക്ക്: പിറവം നേറ്റീവ് അസ്സോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരളം സെന്ർ ഓഡിറ്റോറിയത്തിൽ(1824 FAIRFAX ST ELMONT NEWYORK 11003) വച്ച് ഒക്ടോ 6 ഞായറാഴ്ച വൈകിട്ട് 5 പിഎം ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പിറവത്തും പരിസരത്തും ഉള്ള സ്നേഹിതരുടെ ഒരു കൂട്ടായ്മയാണ് ഈ കുടുംബ സംഗമം. 29 വർഷങ്ങൾ പിന്നിട്ട അസോസിയേഷൻ പിറവം നിവാസികളുടെ ഒരു സൗഹൃദ സംഗമമാണ്. റവ. ഫാ . ചെറിയാൻ നീലാങ്കൽ എപ്പിസ്കോപ്പാ രക്ഷാധികാരിയായിട്ടുള്ള സംഗമത്തിന്റെ പ്രസിഡെന്റ് മാത്യൂസ് പെരിങ്ങാമലയുടെ നേതൃത്വത്തിൽ വാർഷിക സംഗ മത്തിന്റെ വിജത്തിനായ് പ്രവർത്തിക്കുന്നു .

പിറവത്തും പരിസരത്തും പല തരത്തിലുള്ള ചാരിറ്റി പ്രവർത്തങ്ങൾ നടത്താൻ ഇക്കാലയളവിൽ പിറവം സംഗമത്തിനു കഴിഞ്ഞു. പിറവം നിവാസികളായ സ്നേഹിതർ എല്ലാവരും കുടുംബ സമേതം ഈ വാർഷിക സംഗമത്തിൽ പങ്കെടുക്കാൻ പ്രിയപെട്ടവരെ ക്ഷണിക്കുന്നു .. “പിറവത്തു എന്തുണ്ട് വിശേഷം” പരിപാടിക്കു പുറമെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിക്കും

കൂടുതൽ വിവരങ്ങൾക്ക്: മാത്യൂസ് പെരിങ്ങാമല 516 728 7695, ഷാജി 516 312 5042

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments