ഫിലഡൽഫിയ – വെസ്റ്റ് ഫിലഡൽഫിയയിൽ എയർഫോഴ്‌സ് വെറ്ററൻ റിച്ചാർഡ് ബട്‌ലർ (88) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ വീഡിയോ പോലീസ് പുറത്തുവിട്ടു.
നോർത്ത് ഡേവി സ്ട്രീറ്റിലെ 100 ബ്ലോക്കിൽ കാറിൽ ഇരിക്കുമ്പോൾ മാർച്ച് 5 ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് റിച്ചാർഡ് ബട്‌ലർ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച പോലീസ് പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളിൽ 2018-2019 സിൽവർ നിറത്തിലുള്ള നിസ്സാൻ ആൾട്ടിമ, ഇരുണ്ട നിറമുള്ള വിൻഡോയോടുകൂടിയ കൂടിയ വാഹനം കാണിക്കുന്നു. വാഹനത്തിൻ്റെ മുൻ വലത് പാനലിലും പെൻസിൽവാനിയ ലൈസൻസ് പ്ലേറ്റിലും ഡൻ്റുകളുമുണ്ട്.
മറ്റൊരു വീഡിയോയിൽ 88 കാരനായ റിച്ചാർഡ് ബട്ട്‌ലറുടെ നെഞ്ചിൽ രണ്ട് തവണ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സംശയാസ്പദമായ നിസാനിൽ നിന്ന് ഒരാൾ റത്തുകടക്കുന്നത് കാണിക്കുന്നു. ഇളം നിറത്തിലുള്ള ഹൂഡിയും കറുത്ത നീളമുള്ള ഷോർട്ട്സും കറുത്ത ടൈറ്റും ധരിച്ചാണ് പുരുഷൻ കാണപ്പെടുന്നത്.
ഫിലഡൽഫിയയിലെ എല്ലാ നരഹത്യ കേസുകളിലെയും പോലെ, $20,000 പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 215-686-TIPS (8477) എന്ന നമ്പറിൽ ഫിലഡൽഫിയ പോലീസിനെ വിളിക്കുകയോ സന്ദേശമയയ്‌ക്കുകയോ അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: നിഷ എലിസബത്ത്