Thursday, December 26, 2024
Homeഅമേരിക്കചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം

ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം

-പി പി ചെറിയാൻ

ചിക്കാഗോ: ചിക്കാഗോ വെസ്റ്റ് സബെർബു കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു.

പ്രസിഡണ്ട് സന്തോഷ് നായർ, വൈസ് പ്രസിഡണ്ട് സണ്ണി സൈമൺ മുണ്ടൻപ്ലാക്കൽ, ജനറൽ സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ, ട്ര ഷർ ജോസഫ് പതിയിൽ,ജോ:സെക്രട്ടറി ഡോ: ജോസഫ് എബ്രഹാം തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ.

ക്ലബ് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് ഐക്യകണ്ഠേന ഇവരെ തെരഞ്ഞെടുത്ത വർഷങ്ങളായി ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയാണ് ബ്രദേഴ്സ് ക്ലബ് .പൊതുരംഗത്ത് പ്രവർത്തിച്ച വലിയ പരിചയ സമ്പത്തുള്ളവരാണ് പുതിയതായി ചുമതലയേൽക്കുന്ന ഭാരവാഹികളെന്നും അതുകൊണ്ട് ക്ലബ്ബിൻറെ പ്രവർത്തനം ഏറെ മെച്ചപ്പെട്ടതായിരിക്കുമെന്നും സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ടോമി അംബേനാട്ട് പറഞ്ഞു പുതിയ ഭാരവാഹികളെ ആദ്യ പ്രസിഡണ്ട് ജോസ് സൈമൺ മുണ്ടൻപ്ലാക്കൽ സദസിന് പരിചയപ്പെടുത്തി.

 പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments