കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് ആലുമ്നി സെലിബ്രറ്റികളുമായി മീറ്റ് & ഗ്രീറ്റ് ജൂൺ 27 വെള്ളിയാഴ്‌ച വൈകിട്ട് 9 മണിക്ക് (ന്യൂയോർക്ക് സമയം ) സൂം പ്ലാറ്റുഫോമിൽ നടത്തുന്നു. പ്രശസ്‌ത ചാലച്ചിത്ര പിന്നണി ഗായകനും എം എ കോളേജ് പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ . മധു ബാലകൃഷ്‌ണൻ തൻ്റെ മധുര ഗാനാലാപനങ്ങളോടെ പരിപാടി ഉത്‌ഘാടനം ചെയ്യും. മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് ആലുമ്നി യൂസ്. എ. യൂടെ ആഭിമുഖ്യത്തിൽ നടത്തുന്ന മീറ്റിംഗിൽ കായിക – കലാ രംഗത്തു ദേശീയ – അന്തർദേശിയ നിലയിൽ അവാർഡ് /മെഡൽ ജേതാക്കളായ താരങ്ങൾ പങ്കെടുക്കും. അവരുമായി സംവദിക്കാനുള്ള അസുലഭ സന്ദർഭം പ്രയോജനപ്പെടുത്തണമെന്ന് അലുമ്നി ഭാരവാഹികൾ അറിയിക്കുന്നു.
താഴെപ്പറയുന്ന സുപ്രസിദ്ധ താരങ്ങൾ സൂം മീറ്റിംഗിൽ പങ്കെടുക്കും:
ഒളിമ്പ്യാൻ എൽദോസ് പോൾ. 2022-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടി, 2023-ൽ അർജ്ജുന അവാർഡും നേടി.
ഒളിമ്പ്യാൻ അബ്‌ദുള്ള അബൂബക്കർ. 2022-ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലും , 2023 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും നേടി .
ഒളിമ്പ്യാൻ അനിൽഡാ തോമസ്. 2013 ഏഷ്യൻ ട്രാക്ക് & ഫീൽഡിൽ സ്വർണ്ണം (പൂന), 2017-ൽ വേൾഡ് ചാമ്പ്യൻഷിപ്പും (ലണ്ടൻ) കരസ്ഥമാക്കി.
ഒളിമ്പ്യാൻ ഗോപി. ടി . 2016 എസ്. എ . എഫ് . (SAF) ഗെയിംസിൽ സ്വർണ്ണം നേടി .
സാബു ചെറിയാൻ. ഫിലിം ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ വൈസ് പ്രസിഡണ്ട് പദവി അലങ്കരിക്കുന്നു.
കമൽ കെ . എം . അവാർഡ് നേടിയ മലയാള സിനിമ “പട ” യുടെ സംവിധായകനാണ്.
മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് പ്രിൻസിപ്പൽ ഡോക്ടർ മഞ്ചു കുര്യൻ, എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറിയും മുൻ കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ വിന്നി വർഗ്ഗിസ് എന്നിവരൊപ്പം പല പുർവ്വ അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും ഈ സൂം മീറ്റിങ്ങിൽ പങ്കെടുക്കും.
പുനർ സംഘടിപ്പിക്കപ്പെട്ട മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് ആലുമ്നി യൂസ്. എ. യുടെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ മാര്ച്ച് 14 ന് നടന്നു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ താമസമാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെ ഈ ഫെല്ലോഷിപ് വിവിധ കർമപരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. എം . എ. കോളേജിൻറെ ശ്രേയസ്സുയർത്തുന്ന പൂർവ്വവിദ്യാർഥികളുടെ ഈ സംഗമം, പരസ്പരം പരിചയപ്പെടുന്നതിനും, പരിചയം പുതുക്കുന്നതിനും ഉള്ള അസുലഭ സന്ദർഭമായി പ്രയോജനപ്പെടുത്തണമെന്ന് അലുമ്നി ഭാരവാഹികൾ അറിയിക്കുന്നു.
സൂം ലിങ്ക് അലുമ്നിയുടെ വാട്ട്സ്ആപ് ഗ്രൂപ്പിലും , ഫ്ലയറിലും ചേർത്തിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് :
സാബു സ്കറിയ (പ്രസിഡണ്ട്) – (267) 980-7923
ജോബി മാത്യു (സെക്രട്ടറി ) – (301) 624-9539
ജോർജ്ജ് മാലിയിൽ (ട്രഷറർ) – (954) 655-4500
ജിയോ ജോസഫ് (നാഷണൽ കോ-ഓർഡിനേറ്റർ) – (914) 552-2936
വർഗീസ് പോത്താനിക്കാട് (പി.ആർ.ഓ) – (917) 488-2590