Logo Below Image
Thursday, July 24, 2025
Logo Below Image
Homeഅമേരിക്കഫിലഡൽഫിയായിൽ ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഒക്ടോബർ 19 ന്: ബിഷപ് ജോൺ നെല്ലിക്കുന്നേൽ...

ഫിലഡൽഫിയായിൽ ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഒക്ടോബർ 19 ന്: ബിഷപ് ജോൺ നെല്ലിക്കുന്നേൽ മുഖ്യാതിഥി

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: മികവുറ്റ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളി കത്തോലിക്കർക്ക് മാതൃകയായി സേവനത്തിന്റെ 46 വർഷം പൂർത്തിയാകുന്ന വിശാല ഫിലാഡൽഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹകുട്ടായ്‌മയായ ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ (ഐ. എ. സി. എ.) ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ഒക്ടോബർ 19 ശനിയാഴ്ച്ചയാണ് ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരു കുടക്കീഴിൽ’ എന്ന ആപ്തവാക്യത്തിലൂന്നി ഇൻഡ്യൻ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. വൈകുന്നേരേം നാലുമണിമുതൽ ഫിലഡൽഫിയ സെ. തോമസ് സീറോമലബാർ പള്ളിയിൽ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ഇടുക്കി സീറോമലബാർ കത്തോലിക്കാ രൂപതയുടെ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അദേിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിലും, ഐ. എ. സി. എ. കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാർമ്മികത്വത്തിലും കൃതഞ്ജതാബലിയർപ്പണം നടക്കും.

ഐ. എ. സി. എ. ഡയറക്ടർ ബോർഡ് ചെയർമാൻ ഫിലഡൽഫിയ സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, ഡയറക്ടർമാരായ സെ. ജോ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, സെൻ്റ് ജുഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ് എിവർ ബിഷപ്പിനൊപ്പം ദിവ്യബലിയിൽ സഹകാർമ്മികരാവും.

വിശിഷ്ടാതിഥികളെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള സ്വീകരണഘോഷയാത്ര, കൃതഞ്ജതാബലിയർപ്പണം, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുത്. ഇൻഡ്യൻ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്‌നാനായ, ലത്തീൻ കത്തോലിക്കർ എിവർ ഒരേ കുടക്കീഴിൽ അണിനിര് ഒന്നിച്ചർപ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു.

ഫിലഡൽഫിയായിലെ പ്രശസ്ത ഡാൻസ് സ്‌കൂളുകൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, ഐ. എ. സി. എ. യിലെ അംഗദേവാലയങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ കാണികൾക്ക് കൺകുളിർക്കെ ആസ്വദിക്കുന്നതിനുള്ള വക നൽകും.

ഐ. എ. സി. എ. പ്രസിഡൻ്റ് അനീഷ് ജയിംസ്, വൈസ് പ്രസിഡന്റ്റ് തോമസ് സൈമ, യൂത്ത് വൈസ് പ്രസിഡന്റ് ജോസഫ് എള്ളിക്കൽ, ജനറൽ സെക്രട്ടറി സ്വപ്ന സജി സെബാസ്റ്റ്യൻ, ജോ. സെക്രട്ടറി ജോഷ്വ ജേക്കബ്, ട്രഷറർ നെഡ് ദാസ്, ജോ. ട്രഷറർ സണ്ണി പടയാറ്റിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി ചെയർപേഴ്‌സമാരായ ചാർലി ചിറയത്ത്, അലക്സ് ജോ, ജോസ് മാളേയ്ക്കൽ, മെർലിൻ അഗസ്റ്റിൻ, ഓസ്റ്റിൻ ജോൺ, ജോർജ് പനക്കൽ, ഫിലിപ് ജോൺ (ബിജു), ജോസഫ് മാണി, തോമസ് നെടുമാക്കൽ, ജോസ് ജോസഫ്, ബിജു സക്കറിയ, ഫിലിപ് എടത്തിൽ, റോമിയോ ഗ്രിഗറി എന്നിവർ ആഘോഷപരിപാടികളുടെ വിജയത്തിനായി പരിശ്രമിക്കുന്നു.

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ