Monday, February 9, 2026
Homeഅമേരിക്കഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് പ്രഖ്യാപിച്ചു. ജോയിച്ചൻ പുതുകുളം, ജോസ്...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് പ്രഖ്യാപിച്ചു. ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി,ഐ.വർഗീസ്,ഏലിയാമ്മ ഇടിക്കുള എന്നിവർ ജേതാക്കൾ-

-പി പി ചെറിയാൻ

ഡാളസ് : അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകർ , മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, ആതുര സേവന പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും അർഹരെന്നു കണ്ടെത്തിയ ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി(മികച്ച മധ്യമ പ്രവർത്തകർ) , ഐ വർഗീസ് (മികച്ച മലയാളി സംഘടനാ പ്രവർത്തകൻ) ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രുഷ സേവക) എന്നിവരെ തിരഞ്ഞെടുത്തു. ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ്:എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ജനുവരി 6 നു ചേർന്ന ഐ പി സി എൻ റ്റി കമ്മിറ്റി അവാർഡ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചു . അമേരിക്കൻ മാധ്യമ പ്രവർത്തർക്കർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐ പി സി എൻ റ്റി.ഡിസംബർ 31 വരെ ലഭിച്ച നിരവധി നോമിനേഷനുകൾ അവാർഡ് കമ്മിറ്റി വിശദമായി വിലയിരുത്തിയതിനു ശേഷമാണ് ജേതാക്കളെ കണ്ടെത്തിയതെന്നും ഡോ ഹരി നമ്പൂതിരി പറഞ്ഞു

മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ ബെന്നി ജോൺ എന്നിവര്‍ ചൂണ്ടിക്കാട്ടി.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com