Wednesday, December 25, 2024
Homeഅമേരിക്കജനറല്‍ മോട്ടോഴ്സ് (ജിഎം) 38 വർഷം കമ്പനിയിൽ സേവനം അനുഷ്ഠിച്ച ജീവനക്കാരനെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടു

ജനറല്‍ മോട്ടോഴ്സ് (ജിഎം) 38 വർഷം കമ്പനിയിൽ സേവനം അനുഷ്ഠിച്ച ജീവനക്കാരനെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടു

ജനറല്‍ മോട്ടോഴ്സ് (ജിഎം) അടുത്തിടെ ലോകമെമ്പാടുമുള്ള 1,000 ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ വാർത്തയായിരുന്നു. ശക്തമായ മത്സരമുള്ള വാഹന വിപണിയില്‍ ചെലവ് ചുരുക്കല്‍ ശ്രമത്തിൻ്റെ ഭാഗമായിരുന്നു ഇത്. പ്രധാനമായും വൈറ്റ് കോളര്‍ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു പിരിച്ചുവിടൽ.

ഇവരില്‍ 38 വര്‍ഷത്തെ സേവനമുള്ള ആദം ബെര്‍ണാര്‍ഡും ഉണ്ടായിരുന്നു. ഇത്ര വർഷമായിട്ടും ഒരു സുപ്രഭാതത്തിൽ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. പ്രവൃത്തിദിനത്തിൽ പുലർച്ചെ അഞ്ചിന് ലഭിച്ച ഇമെയിൽ സന്ദേശത്തിലാണ് പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചത്. അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ബെര്‍ണാഡ്. ഇക്കാര്യത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് അദ്ദേഹം ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ തന്റെ പ്രതികരണം പങ്കുവെച്ചു.

ഒരു അനലിസ്റ്റായി 1986ലാണ് ബെര്‍ണാഡ് ജിഎമ്മിൽ ചേർന്നത്. നാല് പതിറ്റാണ്ടോളം നീണ്ട കരിയര്‍ കെട്ടിപ്പടുക്കുകയും ചെയ്തു. ഈ സമയത്ത്, അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടി. കഴിഞ്ഞ 17 വര്‍ഷമായി എതിർ കമ്പനികളുടെ തന്ത്രങ്ങള്‍ വിശകലനം ചെയ്യുന്ന ടീമിൻ്റെ ലീഡറായിരുന്നു അദ്ദേഹം. ജിഎമ്മിന്റെ മത്സരാധിഷ്ഠിത സംരംഭങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു. പുതിയ ജോലി തേടുകയാണ് ബെര്‍ണാഡ്. പോസ്റ്റ് കാണാം:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments