Thursday, December 26, 2024
Homeഅമേരിക്കചിക്കാഗോ സീറോ മലബാർ കത്തിഡ്രലിൽ മാർ തോമാ ശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു.

ചിക്കാഗോ സീറോ മലബാർ കത്തിഡ്രലിൽ മാർ തോമാ ശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു.

ബീനാ വള്ളിക്കളം

ചിക്കാഗോ:- ബെൽവുഡിലുള്ള മാർ തോമാ ശ്ലീഹാ കത്തിഡ്രലിൽ ഭാരത അപ്പസ്തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമാ ഗ്ലീഹായുടെ ദുക്റാന തിരുന്നാൾ ജൂൺ 30 ന് കൊടിയേറ്റോടു കുടി ആരംഭിച്ച് സമുചിതവും വർണ്ണാഭവുമായി കൊണ്ടാടി.

ജൂലൈ 3 ന് നടന്ന ഇംഗ്ലീഷ് തിരുന്നാൾ റാസയ്ക്ക് രൂപതയിലെ യുവവൈദികരായ ഫാ: ജോയൽ പയസ് , ഫാ: ജോർജ് പാറയിൽ എന്നിവർ നേതൃത്വം നൽകി. ജൂലൈ 4ാം തിയതി മലയാളത്തിലുള്ള തിരുന്നാൾ റാസ ബിഷപ്പ് മാർ ജേക്കബ്ബ് അങ്ങാടിയത്തിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്നു.

ജൂലൈ 5 വെള്ളിയാഴ്ച രൂപതാ അദ്ധ്യക്ഷൻ മാർ ജോയി ആലാപ്പാട്ടിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയ്ക് ശേഷം മനോഹരമായ സീറോ മലബാർ നൈറ്റ് അരങ്ങേറി. കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ വൈവിധ്യമാർന്ന ഇനങ്ങൾ അവതരിക്കപ്പെട്ടു. സോഷ്യൽ മീഡിയയുടെ നാനാ വശങ്ങളെക്കുറിച്ച് പ്രതിപാദിച്ച പരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. തുടർന്ന് നടന്ന എല്ലാ കലാ പരിപാടികളും മനോഹാരമായി അവതരിക്കപ്പെട്ടു.

ജൂലൈ 6 ശനിയാഴ്ച വികാരി ജനറൽ ഫാ: തോമസ് മുളവനാലിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ശേഷം പ്രസുദേന്തി നൈറ്റ് നടത്തപ്പെട്ടു. പരിപാടിയിലെ ആദ്യ ഇനമായ സംഗീത സന്ധ്യ അതിമനോഹരമായി. പ്രമുഖ സംഗീതസംവിധായകനും രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിൻ്റെ സഹപാഠിയുമായ ശ്രീ ഔസേപ്പച്ചൻ്റ നേതൃത്വത്തിൽ 300-ൽ പരം ഗായകർ അണിനിരന്ന ഈ സംഗിത സന്ധ്യ ഇടവകയ്ക്ക് പുതിയൊരു ശ്രവണമധുരമായ അനുഭവമായി. അമേരിക്കയിൽ ആദ്യമായി മാതാവിൻ്റെ 33 പ്രത്യക്ഷികരണങ്ങളുടെ അവതരണം നടത്തിയത് വലിയൊരു വിശ്വാസാനുഭവമായി മാറി. ഇന്നും തുടരുന്ന വെറോനിക്കായുടെ വിശ്വാസാനുഭവത്തിൻ്റെ അവതരണം വലിയൊരു വിജയമായി. വി.തോമാ ശ്ലീഹായുടെ ഭാരത പ്രവേശനവും, വിശ്വാസകൈമാറ്റവും, കുടുംബങ്ങളിലെ വിശ്വാസവളർച്ചയും , യുവജനങ്ങളിലുള്ള പ്രതീക്ഷയും പുതുമയുള്ള അവതരണ വിഷയങ്ങളായി. നിറങ്ങളുടെ ലോകത്തിലേക്കുള്ള യാത്രയായി മാറിയ ഫെസ്റ്റിവൽ ഓഫ് കളേഴ്സ് അവതരണ വിത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി.

ജൂലൈ 7 ഞായറഴ്ച ബിഷപ്പ് മാർ ജോയി ആലപ്പാട്ടിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയക്ക് ശേഷം പട്ടണ പ്രദക്ഷിണം നടന്നു. പരമ്പരാഗത ശൈലിയിൽ തനി കേരള തനിമയിൽ വിശുദ്ധരുടെ തിരുസ്വരുപങ്ങളും വഹിച്ച് ചെണ്ടമേളങ്ങളുടെയും, കൊടിതോരണങ്ങളുടെയും , മുത്തുക്കുടകളുടെയും അകമ്പടിയോടെ ഭക്തി പൂർവം നടന്ന പട്ടണ പ്രദക്ഷിണം അതിമനോഹരമായി.

ഇടവക ഒരു കുടുംബം എന്ന ആശയം മുൻ നിർത്തി നടത്തിയ ഈ തിരുന്നാളിന് നേതൃത്വം കൊടുത്തത് ഇടവകയിലെ വനിതകളായിരുന്നു. ബീനാ വള്ളിക്കളം , നിഷാ മാണി, റോസ് വടകര, ലത കൂള, സുജിമോൾ ചിറയിൽ, ആൻ വടക്കുംച്ചേരി , അലീഷ്യാ ജോർജ് എന്നിവരായിരുന്നു തിരുന്നാൾ കോർഡിനേറ്റർമാർ.

നൂറു കണക്കിന് വോളൻ്റിയർമാർ ആഴ്ചകൾ രാവും പകലും ഒന്നിച്ച് പ്രാർത്ഥിച്ചു പരിശ്രമിച്ചതിൻ്റ ഫലമായിരുന്നു തിരുന്നാളിൻ്റെ വിജയം. ആയിരത്തോളം കലാകാരൻമാരുടെ മണിക്കൂറുകൾ നീണ്ട പരിശീലനങ്ങളും അവർക്ക് നേതൃത്വം കൊടുത്ത ഏവരുടെയും അക്ഷീണമായ പരിശ്രമങ്ങളും അവതരണത്തിന് മോടി കൂട്ടി.

പ്രദക്ഷിണത്തിനൂ ശേഷം കത്തീഡ്രലിൽ തന്നെ കിച്ചൻ ഡോൺസിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹ വിരുന്ന് 5000-ാം ത്തോളം വിശ്വാസികൾക്ക് നൽകാനായത് ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു. തുടർന്ന് അതിമനോഹരമായ കരിമരുന്ന് കലാപ്രകടനവും ഉണ്ടായിരുന്നു. ഭക്ത്യാദരപൂർവ്വം നടന്ന ഈ തിരുന്നാൾ ഇന്ത്യക്കു പുറത്തെ സീറോ മലബാർ സമൂഹത്തിൻ്റെ വിശ്വാസ പിന്തുടർച്ചയുടെ പ്രതീക്ഷയായി മാറി.

കൈക്കാരക്കാരൻമാരായ ബിജി. സി. മാണി , സന്തോഷ് കാട്ടൂക്കാരൻ , വിവീഷ് ജേക്കബ്, ബോബി ചിറയിൽ, ഡേവിഡ് ജോസഫ് , ഷാരൺ തോമസ് എന്നിവർ തിരുന്നാൾ ആഘോഷ ങ്ങൾക്ക് നേതൃത്വം നൽകാൻ കോർഡിനേറ്റർമാർക്കൊപ്പം പ്രവർത്തിച്ചു.


തിരുന്നാളിൽ പങ്കെടുത്ത ഏവർക്കും നന്ദി പറയുന്നതോടെപ്പം ഏവർക്കും മാർ തോമാ ശ്ലീഹായുടെ അനുഗ്രഹവും നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപയും ഉണ്ടാവട്ടെയെന്ന് ആശംസിക്കുകയും , പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഇടവക വികാരി ഫാ: തോമസ് കടുകപ്പിള്ളിലും സഹ വികാരി ഫാ: ജോയൽ പയസും അറിയിച്ചു.

ബീനാ വള്ളിക്കളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments