Logo Below Image
Friday, June 27, 2025
Logo Below Image
Homeഅമേരിക്കഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ ഉൽപ്പന്ന നിർമാണം നടത്തരുതെന്ന് ആപ്പിൾ സിഇഓ ടിം കുക്കിന്...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ ഉൽപ്പന്ന നിർമാണം നടത്തരുതെന്ന് ആപ്പിൾ സിഇഓ ടിം കുക്കിന് മുന്നറിയിപ്പ് നൽകി

മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ആപ്പിളിന്റെ ചീഫ് എക്സിക്കൂട്ടീവ് ഓഫീസറുമായി ഖത്തറിൽ വെച്ച് നടന്ന സംഭാഷണത്തിനിടെയാണ് ഡൊണാൾഡ് ട്രംപിന്റെ  പരാമർശം.

“എനിക്ക് ടിം കുക്കുമായി ഒരു ചെറിയ പ്രശ്നം ഉണ്ട്. ആപ്പിൾ ഇന്ത്യയിലുടനീളം നിർമാണ പ്ലാന്റുകൾ നിർമിക്കുകയാണ്. എനിക്ക് നിങ്ങൾ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുന്നതിനോട് താത്പര്യമില്ല. ഇന്ത്യക്ക് ഇന്ത്യയുടെ കാര്യം നോക്കാൻ അറിയാം” എന്നാണ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം.

ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ വിൽപ്പന ബുദ്ധിമുട്ടാകുമെന്നും ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു. കൂടാതെ ‘ഇന്ത്യ ഞങ്ങൾക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു. കരാർ പ്രകാരം അവർ ഞങ്ങളോട് ഒരു താരിഫും ഈടാക്കില്ലെന്നു സമ്മതിച്ചിട്ടുണ്ടെന്നും ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചു.

ലോകത്തെ ടെക് മാനുഫാക്ചറിങ് ഹബ് ആകാനുള്ള ഇന്ത്യയുടെ ശ്രമത്തിനേറ്റ ഒരു തിരിച്ചടി കൂടിയാണ് ഡൊണാൾഡ് ട്രംപിന്റെ     പ്രസ്താവന. 22 ബില്യൺ ഡോളർ വിലവരുന്ന ഐഫോണുകളാണ് കഴിഞ്ഞ മാർച്ച് വരെയുള്ള 12 മാസങ്ങളിൽ ഇന്ത്യയിൽ വെച്ച് ആപ്പിൾ അസംബിൾ ചെയ്തത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 60 ശതമാനത്തോളം അധികമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ