Friday, December 27, 2024
Homeഅമേരിക്കഅമേരിക്കൻ ഇക്കണോമിയും ചില ആശങ്കകളും.... ✍വർഗീസ് തോമസ് CPA , ടെക്‌സാസ്

അമേരിക്കൻ ഇക്കണോമിയും ചില ആശങ്കകളും…. ✍വർഗീസ് തോമസ് CPA , ടെക്‌സാസ്

വർഗീസ് തോമസ് CPA , ടെക്‌സാസ്

എല്ലാക്കാലത്തും നാണയപ്പെരുപ്പത്തെ നേരിടുന്നതിന് സെൻട്രൽ ബാങ്കുകൾ സ്വീകരിച്ചുപോന്ന നടപടിയാണ് രാജ്യത്തെ പലിശനിരക്ക് വർദ്ധിപ്പിക്കുക എന്നത് . 2022 ഏപ്രിലിൽ തുടങ്ങിയ പലിശനിരക്ക് വർദ്ധനവ് 2 വർഷം പിന്നിടുകയാണ്. 2 വർഷമായി നിലനിൽക്കുന്ന ഉയർന്ന പലിശ നിരക്ക് ഏതു തരത്തിലാണ് സാധാരണ ജീവിതത്തെ ബാധിക്കുക?

അമേരിക്കൻ കുടുംബങ്ങളുടെ കടബാധ്യതയിൽ ഉണ്ടായ വർദ്ധനവ്.

അമേരിക്കൻ പേർസണൽ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ആയ Experian 2023 വർഷാവസാനം പ്രസിധികരിച്ച ചാർട്ട്.

ഇതിൽ തന്നേ അമേരിക്കൻ ഉപഭോക്താവ് 2022 നും 2023 നും ഇടയിൽ ക്രെഡിറ്റ് കാർഡ് ബാധ്യതകൾ 17.5% ഉയർന്നു. ഹോം ഇക്വിറ്റി ലോണുകൾ 17.5% ഉയർന്നു. അമേരിക്കൻ ക്രെഡിറ്റ് കാർഡുകളിൽ ഉണ്ടായിരുന്ന കടം 2020 അവസാനം 750 ബില്യൺ ഡോളർ ആയിരുന്നത് 2024 ജൂണിൽ 1.2 ത്രില്ലിയൻ ഡോളറിൽ എത്തി നിൽക്കുന്നു.
ഇതോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട മറ്റൊന്നാണ് അമേരിക്കൻ ഫാമിലി സേവിങ്‌സിൽ ഉണ്ടായിട്ടുള്ള കുറവ്. ഫാമിലി സേവിങ് റേറ്റ് കഴിഞ്ഞ 10 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആണ് എന്ന് മാത്രമല്ല കോവിഡിന്റെ കാലത്തു സ്റ്റിമുലസ് ആയി ലഭിച്ച പണം 2022-23 വർഷമായി ചിലവാക്കി കഴിഞ്ഞു എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്.


ഇത് പറഞ്ഞുവെക്കുന്നത് അമേരിക്കൻ കോൺസുമെർ സ്‌പെൻഡിങ് ക്രെഡിറ്റ് കാർഡ്, ഹോം ഇക്വിറ്റി ലോൺ, സ്റ്റോർ ക്രെഡിറ്റ്, പേർസണൽ ലോൺ എന്നിവയോടൊപ്പം കോവിഡ് കാലത്തു സ്റ്റിമുലസ് ചെക്കുകളിലൂടെ നേടിയതും, PPP ലോൺ, ബിസിനസ് ക്രെഡിറ്റുകൾ തുടങ്ങിയ വഴിയിലൂടെ നേടിയ പണം എന്നിവയെ ആശ്രയിച്ചു ആയിരുന്നു എന്നത് ആണ്. അതല്ല എങ്കിൽ, പോയ 4 വർഷങ്ങൾ അമേരിക്കൻ ജനതയെ സാമ്പത്തികമായി മോശപ്പെട്ട അവസ്ഥയിൽ എത്തിച്ചു എന്നതാണ്.

2008 മുതൽ ഏകദേശം പൂജ്യം അല്ലെങ്കിൽ അതിനടുത്ത ശതമാനം ആയിരുന്നു US ഫെഡ് പലിശ നിരക്ക്. ഇത് പേർസണൽ ഫൈനാൻസിലും കുടുംബ ഫൈനാൻസിലും ഒരു നിരുത്തരവാദപരമായ നിലപാടിലേക്ക് ഈസി മൈൻഡ്‌സെറ്റിലേക്കു നമ്മളെ നയിക്കാൻ ഇടയാക്കി. ആ സാമ്പത്തികമായ ലാഘവ മാനസികാവസ്ഥയും ഒപ്പം ഇൻഫ്‌ളേഷൻ ഉണ്ടാക്കിയ ഉയർന്ന ജീവിതച്ചിലവും സാധാരണ അമേരിക്കൻ മിഡിൽക്ലാസ്സിനെ കൂടുതൽ കടക്കെണിയിലേക്കു തള്ളിയിട്ടു.

സ്റ്റുഡന്റ് ലോണും തൊഴിൽ മേഖലയും.

2008 -ൽ അമേരിക്കൻ സ്റ്റുഡൻറ് ലോൺ കടം 450 ബില്യൺ ഡോളർ ആയിരുന്നു എങ്കിൽ 2017 തുടക്കത്തിൽ അത് 1.5 ത്രില്ലിൺ ഡോളറിലേക്കു ഉയർന്നു. 2008 സാമ്പത്തിക മാന്ദ്യത്തിനു ശേഷം, ലോകം സാങ്കേതിക വിദ്യയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയ ഒബാമയുടെ 8 വർഷങ്ങളിൽ X-ജനറേഷനേഷനും മെലിന്യൽസിനും ഏറെ പണിപ്പെട്ടു തിരിച്ചു കയറേണ്ടവിധം കടക്കെണിയിലേക്കു വീണുപോയി. ഈ കാലയളവിൽ അമേരിക്കൻ ഫെഡറൽ പലിശനിരക്ക് ഏറ്റവും കുറഞ്ഞ അളവിൽ ആയിരുന്നു. ഹോം ലോണുകളുടെ പലിശ നിരക്ക് 3 ശതമാനവും, വാഹന ലോണുകളുടെ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ അളവിലും ആയിരുന്നു. ഇതേ കാലയളവിൽ സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്ക് ഏകദേശം 7 ശതമാനത്തിനു മുകളിൽ ആയിരിക്കുകയും, ആ ഉയർന്ന പലിശ നിരക്ക് സ്റ്റുഡന്റ് ലോണുകളുടെ ബാധ്യത വളരെയധികം ഉയരുന്നതിനു ഇടയാക്കി. നിലവിലെ സ്റ്റുഡന്റ് ലോൺ തുകയിൽ 65 ശതമാനവും സ്ത്രീകളുടെ പേരിലാണ് എന്നതും ഒരു വിരോധാഭാസമാണ്. സ്റ്റുഡന്റ് ലോണുകളിലെ ഈ കൂടിയ പലിശ നിയന്ത്രിക്കുന്നതിനോ, കുറക്കുന്നതിനോ 2008 നു ശേഷമുള്ള ഭരണകൂടങ്ങൾ ഒരു നടപടിയും സ്വികരിച്ചിട്ടില്ല.

കോളേജ് വിദ്യാഭ്യാസം നേടിയ സാങ്കേതിക വിദക്ത്യം ആവശ്യമുള്ള IT, ഹ്യൂമൻ റിസോഴ്സ്‌, കോംപ്ളെൻസ്, ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തുടങ്ങിയ ജോലികളുടെ രാജ്യത്തിന് പുറത്തേക്കുള്ള ഒഴുക്കിനെ നിയന്ത്രിക്കാൻ ഒബാമ ഭരണകൂടം ഒരുതരം നടപടികളും സ്വികരിച്ചില്ല. ഇതിൽചെറിയ തോതിൽ ഇടപെട്ട ട്രംപ് ഭരണകൂടം വ്യവസായ സമൂഹത്തിൽ നിന്ന് വലിയതോതിൽ ഉള്ള എതിർപ്പും നേരിടേണ്ടി വന്നു. കോവിഡും , ചൈനയുടെ ഭീഷണിയും അമേരിക്കയിലെ ഇൻവെസ്റ്റർ കമ്മ്യൂണിറ്റിയെ ഫുഡ്, ഫർമാ, മിലിറ്ററി തുടങ്ങിയ മേഖലകളിലെ ഉൽപ്പാദനവും വിതരണവും രാജ്യത്തിനുള്ളിൽ തന്നെ നിലനിർത്തണം എന്ന് ബോധിപ്പിക്കാൻ ട്രംപ് ഭരണകൂടം വിജയിച്ചു. എങ്കിലും ഈ മേഖലയിലെ മാനേജ്മെന്റ് വിദക്തരും, ബിസിനസ് അഡ്വൈസർ സ്ഥാപനങ്ങളും ഇപ്പോഴും ഫുഡ്, ഫർമാ, മിലിറ്ററി തുടങ്ങിയ മേഖലകളിലെ സ്വയം പര്യാപ്തമായ അവസ്ഥയിലേക്ക് നയിക്കുന്ന നടപടികളെ അംഗീകരിച്ചു തുടങ്ങിയിട്ടില്ല . 2024 ഇൽ ലോകം AI സാങ്കേതിക വിദ്യയിലേക്കു നീങ്ങുകയാണ്. വേൾഡ് ഇക്കോണമിക്ക് ഫോറം വരുന്ന അഞ്ചു വർഷങ്ങൾക്കിടയിൽ 85 മില്യൺ തൊഴിലുകൾ ഇല്ലാതെയാവുകയും കൂടുതൽ ട്രെയിനിങ് ആവ്യശമായി വരുകയും ചെയുന്ന സാഹചര്യമാണ് അമേരിക്കൻ ജനതയ്ക്ക് മുൻപിൽ ഉള്ളത്.

ചരിത്രപരമായ ഫെഡ് നിരക്ക് വർദ്ധനവ് –
പെരുമാറ്റവും സ്വാധീനവും

ഉയർന്ന പലിശ നിരക്ക് കുറക്കുന്ന സാഹചര്യത്തിലേക്കു നീങ്ങുമ്പോൾ അൺ എമ്പ്ലോയെമെൻറ് ഉയർന്നു പോകുന്നത് സ്വാഭാവിക പ്രതിഭാസമാണ്. അതോടൊപ്പം ഉണ്ടാകുന്ന അസ്ഥിരതയതും, ഉയർന്ന ചിലവുകളും, കുറഞ്ഞ വരുമാനവും വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാവുന്ന സാഹചര്യം നിലനിൽക്കുന്നു.
എന്നാൽ ഈ സാഹചര്യം US നു അകത്തും പുറത്തും ഉണ്ടാക്കുന്ന പ്രതിഫലനങ്ങൾ പലതരത്തിൽ ആണ്. കഴിഞ്ഞ കുറെ പലിശനിരക്കുകളുടെ ഉയർച്ചയും അതിനു ശേഷം അമേരിക്കക്കു പുറത്തു ഉണ്ടായ പ്രതിഫലനവും ചുവടെ ചേർക്കുന്നു

1 1983-1984 യുഎസ് ഫെഡറൽ റിസർവ് നിരക്ക് 3.25% വർദ്ധനവ്, പിന്നീട് ലാറ്റിൻ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി

2. 1988-1989 യുഎസ് ഫെഡറൽ റിസർവ് നിരക്ക് 3.31% വർദ്ധനവ്, ശേഷം ജപ്പാൻ്റെ സാമ്പത്തിക പ്രതിസന്ധി

3. 1992-1995 യുഎസ് ഫെഡറൽ റിസർവ് നിരക്ക് 3% വർദ്ധന, തെക്കുകിഴക്കൻ ഏഷ്യൻ ഫിനാൻഷ്യൽ പ്രതിസന്ധി.

4. 1998-2000 യുഎസ് ഫെഡ് നിരക്ക് വർദ്ധനവ് 1.75%, യുഎസ് ഇൻ്റർനെറ്റ് ബബ്ബിൾ .

5. 2003-2006 ലെ 4.25% പലിശ നിരക്ക് വർദ്ധനയ്‌ക്കിടയിൽ യുഎസിലെ സബ്‌പ്രൈം മോർട്ട്‌ഗേജ് പ്രതിസന്ധി.

6. 2017-2018ൽ പലിശ നിരക്ക് 2% വർദ്ധന: യുഎസ്-ചൈന വ്യാപാര യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

2024 ഇലക്ഷന് ശേഷം…

2008 സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ലോകത്തെ ഒരു പരിധിവരെ തിരിച്ചു കൊണ്ടുവന്നത് ചൈന ആയിരുന്നു. അതിൽ തന്നെ ചൈന അവരുടെ ഇൻഫ്രാ സ്ട്രക്ചർ മേഖലയിൽ നടത്തിയ നിക്ഷേപം ആയിരുന്നു എങ്കിൽ ഇന്ന് അതിനുള്ള സാധ്യത തീരെ ഇല്ല. ഇതോടൊപ്പം അമേരിക്കൻ ഡോളറിന്റെ മൂല്യത്തിൽ ഉണ്ടായ വ്യത്യാസവും അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്നതാണ്. ലോകത്തു പ്രചാരത്തിലുള്ള ഡോളറിന്റെ 43 ശതമാനവും പ്രിന്റു ചെയ്യപ്പെട്ടത് 2020 നു ശേഷം ആണ്. ഏതു രാഷ്ട്രീയ പാർട്ടി അധികാരത്തിൽ എത്തിയാലും സാമ്പത്തികമായി ഒരു പക്ഷേ ഒരു പരീക്ഷണ കാലത്തിലൂടെയാവാം വരുന്ന വർഷം അമേരിക്കൻ ജനതയുടെ യാത്ര.

വർഗീസ് തോമസ് CPA , ടെക്‌സാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments