ലോകമെങ്ങും നിരവധി നിധി വേട്ടക്കാരുണ്ട്. അത്യാധുനീക സംവിധാനങ്ങള്‍ ഉപയോഗിച്ച് നിധി തേടുന്നവരാണ് ഇന്ന് മിക്കവരും. ഇത്തരം നിധി വേട്ടക്കാരില്‍ പലരും തങ്ങള്‍ക്ക് ലഭ്യമായ നിധികളുടെ വീഡിയോകള്‍ സമൂഹ മാധ്യമ അക്കൌണ്ടുകളിലൂടെ പങ്കുവയ്ക്കുന്നതും പതിവാണ്. ഇത്തരത്തില്‍ നമീബിയയിലെ പ്രകൃതിദത്ത ധാതുക്കളെ അന്വേഷിക്കുന്ന ക്യൂറി കാൾഡ്വെല്ലും മകന്‍റെയും സമൂഹ മാധ്യമ പേജായ ‘ഫാദർ സണ്‍ മിനെറല്‍സ്’ എന്ന പേജില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു.
നമീബിയയിലേക്കുള്ള യാത്രയ്ക്കിടെ ഒരു ഖനിയിൽ നിന്നാണ് ഈ അത്യപൂര്‍വ്വ കല്ല് കണ്ടെത്തിയതെന്ന് വീഡിയോയില്‍ പറയുന്നു. വീഡിയോയില്‍ ഒരു പാറയുടെ ഒരു ഭാഗം പൊട്ടിച്ച് നീക്കാന്‍ ശ്രമിക്കുന്നതായി കാണാം. തൊട്ടടുത്ത കാഴ്ചയില്‍ തിളങ്ങുന്ന പര്‍പ്പിള്‍ ക്രിസ്റ്റല്‍ കാണപ്പെടുന്നു. “ഇത് നമീബിയയിലേക്കുള്ള യാത്രയ്ക്കിടെ ഖനിയിൽ നിന്ന് നേരിട്ട് ലഭിച്ചത്.” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പര്‍പ്പിള്‍ നിറത്തിലുള്ള ഈ കല്ല് ‘അമേത്തിസ്റ്റ് സ്റ്റോൺ’ (Amethyst Stone) എന്നാണ് അറിയപ്പെടുന്നത്. ‘ജമുനിയ രത്‌ന’ (Jamunia Ratna) എന്നും പേരുണ്ട്.
ക്വാർട്സിന്‍റെ വയലറ്റ് നിറത്തിലുള്ള ഇനമാണ് അമെഥിസ്റ്റ്. ഇത്തരം പര്‍പ്പിള്‍ കല്ലുകള്‍ അവയുടെ ഉടമയെ മദ്യാസക്തിയില്‍ നിന്നും സംരക്ഷിക്കുന്നെന്ന് പുരാതന ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. ഈയൊരു ആശയത്തില്‍ നിന്നാണ് അമീത്തിസ്റ്റോസ് എന്ന പദത്തിന്‍റെ ഉത്പത്തിയും. പുരാതന ഗ്രീക്കുകാർ അമെത്തിസ്റ്റ് ധരിക്കുകയും ഇത്തരം കല്ലുകളില്‍ നിന്ന് കുടിവെള്ള പാത്രങ്ങൾ കൊത്തിയെടുക്കുകയും ചെയ്തിരുന്നു. അമേത്തിസ്റ്റ് എന്ന അർദ്ധപ്രകൃതിയുള്ള കല്ല് പലപ്പോഴും ആഭരണങ്ങളിലും ഉപയോഗിക്കുന്നു. ക്യൂറി കാൾഡ്വെലിന്‍റെ സമൂഹ മാധ്യമ അക്കൌണ്ട് നിറയെ ഇത്തരത്തിലുള്ള നിരവധി രത്നങ്ങള്‍ കണ്ടെത്തിയ വീഡിയോ കാണാം. അതേസമയം ക്യൂറി നേരത്തെ തന്നെ കല്ല് കണ്ടെത്തുകയും പിന്നീട് വീഡിയോ ചിത്രീകരിക്കുകയുമായിരുന്നെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു.