Saturday, October 26, 2024
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 9 - അദ്ധ്യായം 14) ✍...

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 9 – അദ്ധ്യായം 14) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

ഒരു മദ്യപാനിക്ക് സംഭവിക്കുന്ന കാര്യങ്ങൾ

1. അവന്റെ വാക്കുകൾക്ക് കുഴച്ചിലുണ്ടാകുന്നു
2. അവന്റെ കാഴ്ച ശക്തി കുറയുന്നു
3. വാതസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നു.
4. അവൻ ദരിദ്രനായി തീർന്നു
5. യാത്രയിലും പൊതുപരുപാടികളിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്നു
6. അന്ധവിശ്വാസങ്ങൾ കുന്നുകൂടുന്നു
7. സകല കണക്ക് കൂട്ടലുകളും തെറ്റുന്നു
8. കടബാധ്യതകൾ കുന്നുകൂടുന്നു
9. നാട്ടുകാരും വീട്ടുകാരും സ്വന്തം ഭാര്യപോലും വെറുക്കുന്നു
10. മാനവും പണവും നഷ്ടപ്പെടുന്നു
11. ആരിൽ നിന്നും വായ്പ പോലും കിട്ടാതെ വരുന്നു
12. ആത്മഹത്യ ശ്രമം നടത്തുന്നു
13. ഭാര്യ കുടുംബഭാരം ഏറ്റെടുക്കുന്നു
14. പെണ്മക്കൾ വഴിതെറ്റിപോകുന്നു
15. ആൺമക്കൾ പാരമ്പര്യ കുടിയന്മാരാകുന്നു
16. തെരുവിൽ കിടക്കേണ്ടി വരുന്നു
17. ഭാര്യയെയും പെൺമക്കളെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ
18. പിറ്റേന്ന് വീണ്ടും കുടിക്കാൻ ആഗ്രഹം
19. ദൈവരാജ്യം അവകാശമാക്കുകയില്ല
20. ദുർനടപ്പ് ഉണ്ടാകുന്നു
21. മറവി സംഭവിക്കുന്നു
22. കുടുംബപ്രാർത്ഥനയിലും പള്ളിയിലും പോകാത്ത അവസ്ഥ

ഇത്രയും കാര്യങ്ങളാണ് മദ്യപാനിക്ക് സംഭവിക്കുന്നത്.

മദ്യം മയക്കുമരുന്ന് പുകവലി എല്ലാം മനുഷ്യന് ജീവിക്കാൻ ആവശ്യ മുള്ള കാര്യങ്ങളല്ല. അതെല്ലാം പൈശാചിക വാസം കൊണ്ടുണ്ടാകു ന്നതാണ്. ഒരിക്കലും നിങ്ങളുടെ മകളെ ഒരു മദ്യപാനിക്ക് കെട്ടിച്ചുകൊടുക്കരുത്. ഒരു സ്ത്രീയും ഒരു മദ്യപാനിയുടെ ഭാര്യയാവാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് യോജിച്ച ഇണയെ കണ്ടെത്തണം. ഒരു ദൈവപൈത ലാണോ എന്ന് അനോഷിക്കുക. അതിനുമുൻപ് നമ്മുടെ മക്കളെ ദൈവപൈതലാക്കിയിരിക്കണം. കേട്ടോ.
. സ്ത്രീധനമല്ല മുൻപന്തിയിൽ നിൽക്കേണ്ടത്. അറേബ്യൻ പൊന്നോ അമേരിക്കൻ ഡോളറോ ആഗ്രഹിക്കാത്ത ഒരു ദൈവപൈതലിന് കെട്ടി ച്ചുകൊടുക്കു
. ചില മിടുക്കന്മാർ മുഴുകുടിയനായിരിക്കും, അവനും വീട്ടുകാരും അത് മൂടിവെച്ച് വിവാഹം നടത്തും. അതുപോലെ തന്നെ ചെറിയ രോഗികളായിരുന്നിട്ട് മരുന്ന് കഴിക്കുന്നവരും ഇങ്ങനെ തന്നെ.
വിവരങ്ങൾ പറഞ്ഞ് വിവാഹം നടത്തണം. ഇല്ലെങ്കിൽ രണ്ടു മാസം കൂടെ താമസിച്ചിട്ട് തിരിച്ച് പോരേണ്ടി വരും.

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments