Monday, December 23, 2024
Homeകേരളംപിറന്നാൾ‌ പാർട്ടിക്കിടെ സംഘർഷം; 5 പേർക്ക് കുത്തേറ്റു, 2 പേരുടെ നില ഗുരുതരം.

പിറന്നാൾ‌ പാർട്ടിക്കിടെ സംഘർഷം; 5 പേർക്ക് കുത്തേറ്റു, 2 പേരുടെ നില ഗുരുതരം.

തിരുവനന്തപുരം : കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം.

ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷമീം, ജിനോ, അനസ് എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments