Tuesday, December 3, 2024
HomeKeralaകാനഡയിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ ആറു പേരെ കുത്തിക്കൊന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ...

കാനഡയിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ ആറു പേരെ കുത്തിക്കൊന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ വിദ്യാർത്ഥി

 ടൊറോന്‍റോ: കാനഡയിലെ ടൊറോന്‍റോയിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം ശ്രീലങ്കൻ കുടുംബത്തിലെ ആറു പേരെ കുത്തിക്കൊന്നു. ശ്രീലങ്കയിൽനിന്ന് തന്നെയുള്ള 19കാരനായ വിദ്യാർഥി ഫെബ്രിയോ ഡിസോയ്സയാണ് ക്രൂരകൃത്യം ചെയ്തത്.

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ 35കാരിയായ മാതാവ്, ഇവരുടെ ഏഴു വയസ്സുള്ള മകൻ, നാലും രണ്ടും വയസ്സുള്ള പെൺകുട്ടികൾ, 40കാരനായ ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. 35കാരിയുടെ ഭർത്താവ് പരിക്കേറ്റ് ചികിത്സയിലാണ്. പൊലീസെത്തുമ്പോൾ ഇദ്ദേഹം സഹായത്തിനായി അലറിക്കരഞ്ഞ് വീടിന് പുറത്ത് നിൽക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 11ഓടെയാണ് സംഭവം. ഫെബ്രിയോയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ശ്രീലങ്കൻ കുടുംബം കാനഡയിലെത്തിയത്. ഈ കുടുംബത്തിനൊപ്പമായിരുന്നു ഫെബ്രിയോ താമസിച്ചു വന്നിരുന്നത്.

എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. പ്രതി ഉപയോഗിച്ചത് അഗ്രമുള്ള ആയുധമോ കത്തിയോ പോലുള്ള വസ്തുക്കളാണെന്ന് ഒട്ടാവ പോലീസ് മേധാവി എറിക് സ്റ്റബ്‌സ് പറഞ്ഞു. ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഒരു കൊലപാതകശ്രമം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കാനഡയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വിരളമാണ്.

കുടുംബത്തിന്‍റെ കൊളംബോയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു വരികയാണെന്ന് ശ്രീലങ്കൻ ഹൈകമീഷൻ അറിയിച്ചു. കനേഡിയൻ പ്രസിഡന്‍റ് ജസ്റ്റിൻ ട്രൂഡോ, ഒട്ടാവ മേയർ മാർക് സട്ട്ക്ലിഫ് എന്നിവരെല്ലാം സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments