Monday, December 23, 2024
Homeഅമേരിക്കസായ് കാ അംഗൻ (പാർട്ട്‌ -2) ✍ജിഷ ദിലീപ് ഡൽഹി

സായ് കാ അംഗൻ (പാർട്ട്‌ -2) ✍ജിഷ ദിലീപ് ഡൽഹി

ഷിർദിയുടെ പകർപ്പായ ഈ ക്ഷേത്രത്തിൽ പ്രശസ്തമായ ഹിന്ദു ആരാധനാലയങ്ങളുടെ നിരവധി പകർപ്പുകളുണ്ട്.

ഷിർദ്ദിയിൽ താമസിച്ചിരുന്ന സായിയുടെ പ്രധാനപ്പെട്ട സ്ഥലമായിരുന്നു ദക്ഷിണ മുഖിയും,ഹനുമാൻ മന്ദിറും സായി കാ അംഗനിലും ആവർത്തിക്കപ്പെട്ടു.

സായി സത്ചരിത്രത്തിന്റെ യഥാർത്ഥ സന്ദേശങ്ങൾ ഗ്രഹിക്കാൻ വളരെ കുറച്ചു ഭക്തന്മാർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളു. ഈ ലക്ഷ്യ സാക്ഷാത്കരണത്തി
നായി സായി സത് ചരിത്രത്തിൽ പ്രതിവാദ പരീക്ഷ ആരംഭിക്കാൻ ട്രസ്റ്റ് തീരുമാനിക്കുകയും എല്ലാ പ്രായവിഭാഗക്കാർക്കും സായിയുടെ പാൽകിക്ക് ശേഷം എല്ലാ വ്യാഴാഴ്ച കളിലും എഴുത്ത് പരീക്ഷ നടത്തുന്നു. ഈ ശ്രമം വിജയിക്കുകയും ചരിത്രത്തെ ആഴത്തിൽ വായിക്കാൻ ഭക്തരെ പ്രോത്സാഹിപ്പിക്കുന്നതിനും കാരണമായി.

. ധൂപ് ആരതിക്ക് ശേഷം എല്ലാ മാസങ്ങളിലും ആദ്യ വ്യാഴാഴ്ച പാൽകി സായിബാബയുടെ ഭക്തരായ സ്ത്രീകളാണ് പുറത്തെടുക്കുന്നത്.

കൂടാതെ മാതാപിതാക്കളോടൊപ്പം ഈ ക്ഷേത്രം സന്ദർശിക്കുന്ന കൊച്ചു കുട്ടികൾക്ക് വേണ്ടി “ബച്ചോൻ കെ സായ് ‘” രൂപീകൃതമായ ക്ലബ്ബ് പെയിന്റിംഗ് മത്സരം, കഥ പറയൽ( ശ്രീ സായിയുടെ ), എന്നിവയെ കുറിച്ചുള്ള സിനിമകൾ പ്രദർശിപ്പിക്കാനു ള്ള തിയേറ്റർ എന്നവ ഇതിൽ ഉൾപ്പെടുന്നു.

ദൈവികാനുഗ്രഹമായ ഈ ക്ഷേത്രത്തിൽ വർഷംതോറും ആഘോഷിക്കുന്ന പ്രധാന ചടങ്ങുകൾ ആണ് ഗുരുപൂർണിമ,രാം നവമി, മഹാസമാധി ദിവസ്, ദത്താ ത്രേയ ജയന്തി. ദിവസേന ഇവിടെ നടത്തുന്ന നാല് ആരതികളാണ് കക്കാട് ആരതി, മധ്യൻ ആരതി, ധൂപ് ആരതി, ഷെജ് ആരതി എന്നിവ.

എല്ലാ വെള്ളിയാഴ്ചകളിലും അന്നദാനവും ( ക്ഷേത്രത്തിന് അടുത്തുള്ള സ്പാസ്റ്റിക് ഹോമിലുള്ള ആളുകൾക്ക് ), ഒരു ചാരിറ്റബിൾ ഹോമിയോപ്പതി ഡിസ്പെൻസറിയും ട്രസ്റ്റ് നടത്തുന്നുണ്ട്. സുഖമമായ ക്ഷേത്ര നടത്തിപ്പിനു വേണ്ടി നിരവധി ഭക്തജനങ്ങൾ സഹായഹസ്തം നൽകുന്നുണ്ട്.

അത്യധികം ആകർഷകമായ ഗുഹകളിലേക്കുള്ള പ്രവേശന കവാടത്തിന് ചുറ്റുമുള്ള പാറക്കെട്ടുകൾ വളരെ കലാപരമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കു ന്നത് ഡോക്ടർ സത് പതിജിയുടെ പ്രചോദനം കൊണ്ടുമാത്രമാണ് എന്ന് പറയപ്പെടുന്നു.

മറാത്തി പദ്യ രൂപത്തിൽ രചിക്കപ്പെട്ട ബാബയുടെ ജീവിതകാലത്ത്, അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ആരംഭിച്ച ഗ്രന്ഥ രചനയാണ് സായി സത്ചരിത്രം. ഇതിലെ എല്ലാ കഥാപാത്രങ്ങളും ,സംഭവങ്ങളും ആധികാരികവും, യഥാർത്ഥവും ആയതുകൊണ്ട് തന്നെ വേദങ്ങളിലും, ഗീതയിലും അടങ്ങിയിരിക്കുന്ന അറിവിനേക്കാൾ മഹത്തരമാണ് ഈ പുസ്തകം നൽകുന്ന ദൈവിക സത്യമെന്ന് പറയപ്പെടുന്നു.

” ശ്രീ സായി സത് ചരിത്രം ” ഒരു പാരായണ രൂപത്തിൽ ഒരാഴ്ച വായിച്ചതിനുശേഷം നിരവധി ആളുകൾക്ക് അവർ ആഗ്രഹിച്ച നേട്ടങ്ങൾ ലഭിച്ചു എന്നു കൂടി പറയപ്പെടുന്നു.

തുടരും..

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

Most Popular

Recent Comments