Logo Below Image
Monday, April 28, 2025
Logo Below Image
Homeഇന്ത്യബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഗ്യാസ് സിലിണ്ടർ വില 2000 ആക്കും: മമത*

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഗ്യാസ് സിലിണ്ടർ വില 2000 ആക്കും: മമത*

ബംഗാൾ —ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ പാചകവാതക സിലിണ്ടറിന്റെ വില 2000 രൂപയായി വർധിപ്പിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

ജർഗ്രാം ജില്ലയില്‍ നടന്ന ഒരു സർക്കാർ പരുപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മമത. ‘‘ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ പാചകവാതക സിലിണ്ടറിന്റെ വില 1500 മുതൽ 2000 വരെയായി ഉയർത്തിയേക്കും. തീകത്തിക്കാനായി വിറകുശേഖരിക്കുന്ന പഴയകാല സമ്പ്രാദയത്തിലേക്കു നമുക്കു പോകേണ്ടിവരും’’–മമത പറഞ്ഞു.

ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണം ഏപ്രിലിൽ കേന്ദ്രസർക്കാർ പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ മേയിൽ തൃണമൂൽ സർക്കാർ 11 ലക്ഷം വീടുകളുടെ പണി തുടങ്ങുമെന്നും മമത പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പള കുടിശ്ശിക കേന്ദ്രസർക്കാർ കൊടുത്തു തീർത്തില്ലെന്നും സംസ്ഥാന സർക്കാരാണ് അവ  നൽകിയതെന്നും മമത പറഞ്ഞു. 59 ലക്ഷം പേരുടെ ശമ്പളക കുടിശ്ശികയാണ് സംസ്ഥാന സർക്കാർ തീർപ്പാക്കിയതെന്നു മമത വിശദീകരിച്ചു. അതേസമയം  സന്ദേശ്ഖലി അക്രമങ്ങളിലെ പ്രതിയും പാർട്ടി നേതാവുമായ ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിൽ മമത മൗനം പാലിച്ചു. വ്യാഴാഴ്ചയാണ് ഷാജഖാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്.
– – – – –

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ