Tuesday, October 15, 2024
Homeകേരളംവിൽപ്പനക്കായി കൊണ്ടുവന്ന ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ.

വിൽപ്പനക്കായി കൊണ്ടുവന്ന ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ.

മലപ്പുറം: കൊണ്ടോട്ടിയിൽ വിൽപ്പനക്കായി കൊണ്ടുവന്ന ലഹരി മരുന്നുകളുമായി കോഴിക്കോട് സ്വദേശി പിടിയിൽ. പന്നിയങ്കര ഷാഹുൽ ഹമീദ് (38) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 70 മില്ലി ഗ്രാം എം.ഡി.എം.എ, 800 ഗ്രാം കഞ്ചാവ് എന്നിവ പോലിസ് കണ്ടെടുത്തു.

ഇയാളുടെ പേരിൽ മോഷണം, ലഹരി കടത്ത് ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്. നാലു മാസം മുമ്പാണ് കോഴിക്കോട് എക്സൈസ് രണ്ടു കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയത്‌. ഇതിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരി മരുന്ന് വില്പന നടത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്.

RELATED ARTICLES

Most Popular

Recent Comments