നിന്നിലേക്ക് ഒഴുകാൻ മറന്ന
പുഴയാണ് ഞാൻ!
ചിറകെട്ടിത്തടഞ്ഞുവെച്ച
ഓളങ്ങളുടെ ഗദ്ഗദം!
വരണ്ടുണങ്ങിയ വേരുകളിൽ
പ്രണയത്തിന്റെ ദാഹനീരായ്
എനിക്ക് പുണരണം!
അങ്ങനെ ഇലപൊഴിഞ്ഞ ചില്ലകൾ
വീണ്ടുംതളിരിടണം.!
പുതിയ പ്രതീക്ഷയുടെ നാമ്പുകളും
പൂക്കളുo വിടരണം.!
വസന്തകാലങ്ങളിലും
നീപൂക്കാതിരുന്നത്,
ഉറവവറ്റിയഊഷരഭൂമിയിൽ
ഒഴുകിയെത്താനാകാതെ…
ചിറകെട്ടിയിട്ട എൻറ
ഒഴുക്കായിരിക്കാം…
ഒഴുകാൻ ഞാൻ മറന്നപ്പേൾ
നിന്റെ ദീന വിലാപങ്ങൾ തോരാ
കണ്ണീർമഴയായ് എന്നിലേക്കെത്തുന്നു.
എന്റെ ഒഴുക്കിനായത്
പേമാരിയായെത്തിഓർമ്മപ്പെടുത്തുന്നു.
ഒഴുക്കുമറന്ന ഓളങ്ങളിൽ
അത് ഉണർവ്വേ കുന്നു…
ഇനിയും
എനിക്ക്ഒഴുകാതിരിക്കാനാവില്ല!
ചിറകെട്ടിത്തടഞ്ഞവരോട്
ഇനിയുമെന്നെ വെറുതെ വിടുക ‘ …
അണകെട്ടിയ വികാരങ്ങൾ
അണക്കെട്ടു തകർത്ത്
ഒഴുകുംമുമ്പേ …
കെട്ടഴിച്ചുവിടുക.ഒഴുകട്ടെ ഞാനെന്റെ
വഴിയെ .
സലിം മലേക്കുടി.✍
(മികച്ച രചന: സംസ്കൃതി & ആർഷഭാരതി)