Wednesday, December 25, 2024
Homeലോകവാർത്തയുഎൻ രക്ഷാ സമിതി:-ഗാസയിൽ വെടിനിർത്തൽ പ്രമേയം പാസാക്കി

യുഎൻ രക്ഷാ സമിതി:-ഗാസയിൽ വെടിനിർത്തൽ പ്രമേയം പാസാക്കി

ന്യൂയോർക്ക്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു. പതിനാല് രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. എട്ട് മാസങ്ങളായി തുടരുന്ന ആക്രമണം അവസാനിപ്പിക്കുക ലക്ഷ്യമിട്ടുള്ളതാണ് പ്രമേയം.

കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നോട്ടുവെച്ച മൂന്ന് ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. ആദ്യത്തെ ആറാഴ്ച വെടിനിർത്തലിനൊപ്പം ഇസ്രയേലി ജയിലുകളിലുള്ള പലസ്തീൻ പൗരന്മാരെയും ഗാസയിൽ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയക്കണം.രണ്ടാം ഘട്ടത്തിലെ സമ്പൂർണ വെടിനിർത്തലിൽ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് നിർദേശം. ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടം. നിർദേശം ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

ഹമാസിനെ ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ചില ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നതിനിടയിലാണ് ഇസ്രയേൽ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചതായി യുഎസിന്‍റെ പ്രതികരണം. പ്രമേയത്തോട് ആദ്യം അനുകൂലമായി പ്രതികരിച്ച ഹമാസ് ഈ മൂന്ന് വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഇസ്രയേലും ഹമാസും എത്രയും വേഗം പ്രമേയത്തിലെ നിർദേശങ്ങൾ ഉപാധികൾ വെയ്ക്കാതെ നടപ്പാക്കണമെന്നാണ് നിർദേശം. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു. കരാറിന്‍റെ തത്വങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് മധ്യസ്ഥരുമായി സഹകരിക്കാനും ചർച്ചകളിൽ ഏർപ്പെടാനും തയ്യാറാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments