മോർഗൻടൗൺ, പെൻസിൽവാനിയ — ബെർക്‌സ് കൗണ്ടിയിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഒമ്പത് കൗമാരക്കാരെയും കസ്റ്റഡിയിലെടുത്തതായി പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് അറിയിച്ചു.
മോർഗൻടൗണിനടുത്തുള്ള അബ്രാക്‌സസ് അക്കാദമിയിൽ നിന്നാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ കൗമാരക്കാർ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെ ഗ്രോവ് റോഡിൽ വെച്ചാണ് കൗമാരക്കാരായ നാലുപേരെ കസ്റ്റഡിയിലെടുത്തത്. ബാക്കിയുള്ള അഞ്ച് പേരെയെവിടെ നിന്നാണ് പിടികൂടിയതെന്ന് ഇതുവരെ അറിവായിട്ടില്ല
ജുവനൈൽ ഡിറ്റൻഷൻ സെന്ററിലെ രണ്ട് സ്ത്രീ ജീവനക്കാരെ കീഴടക്കി അവരുടെ താക്കോൽ കൈക്കലാക്കാൻ ഒൻപതു കൗമാരക്കാരും ഒരുമിച്ച് പ്രവർത്തിച്ചതായി പോലീസ് പറയുന്നു.
കൗമാരക്കാർ ഒരു വശത്തെ വാതിലിനു പുറത്തേക്ക് ഇറങ്ങിയ ശേഷം വേലിക്കടിയിലൂടെ പുറത്തു പോയിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീവർ റോഡിലെ എസ്റ്റേറ്റ് ഡ്രൈവിൽ ഏതാനും മൈലുകൾ അകലെ ഒരു കാർ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അലാറം അടിച്ചതിനെത്തുടർന്ന് വീട്ടുടമ പോലീസിനെ വിളിച്ചു.
ഉൾപ്പെട്ട കൗമാരക്കാർ 15 നും 17 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ ഏഴ് പേർ ഡൗഫിൻ കൗണ്ടിയിൽ നിന്നുള്ളവരും ഒരാൾ ബെർക്‌സ് കൗണ്ടിയിൽ നിന്നുള്ളവരും ഒരാൾ യോർക്ക് കൗണ്ടിയിൽ നിന്നുമാണ്.
ഇവരിൽ ചിലർക്ക് തോക്ക് ലംഘനം, കാർ മോഷണം, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പിടിയിലായത്. പെരുമാറ്റ പ്രശ്‌നങ്ങൾ കാരണം മറ്റുള്ളവരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. എല്ലാ സ്‌കൂളുകളും ഓഫീസുകളും തിങ്കളാഴ്ച അടച്ചിടുമെന്ന് ട്വിൻ വാലി സ്കൂൾ ഡിസ്ട്രിക്ട് അറിയിച്ചു. തിങ്കളാഴ്ച രാത്രി ബോർഡ് മീറ്റിംഗും റദ്ദാക്കി, വീണ്ടും ഷെഡ്യൂൾ ചെയ്യും.
ഡസൻ കണക്കിന് കൗമാരക്കാർ വഴക്കോടെ ആരംഭിച്ച കലാപത്തിൽ ഉൾപ്പെട്ട ജൂലൈ മാസ സംഭവത്തിന് ശേഷം അബ്രാക്സസിൽ നടന്ന രണ്ടാമത്തെ പ്രധാന സംഭവമാണ് ഞായറാഴ്ച രാത്രിയിലെ രക്ഷപ്പെടൽ. ആ സമയം ആരും പുറത്തിറങ്ങിയില്ലെങ്കിലും നിയന്ത്രണം വീണ്ടെടുക്കാൻ പോലീസിന് മണിക്കൂറുകളെടുത്തു.
1970-കൾ മുതൽ അബ്രാക്‌സാസ് അക്കാദമി നിലവിലുണ്ട്, 14 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കുള്ള സുരക്ഷിതമായ റെസിഡൻഷ്യൽ ട്രീറ്റ്‌മെന്റ്, ഡിറ്റൻഷൻ സെന്റർ എന്നിങ്ങനെ ഓൺലൈനിൽ വിവരിക്കപ്പെടുന്നു. ഗുരുതരമായ ആരോപണങ്ങൾ, ആവർത്തിച്ചുള്ള പെരുമാറ്റ പ്രശ്നങ്ങൾ, അല്ലെങ്കിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ ചരിത്രം എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങളാൽ കൗമാരക്കാരെ ഇവിടെ പ്രവേശിപ്പിക്കാം.
റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്