17.1 C
New York
Sunday, June 4, 2023
Home US News മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ "MAT DAY " വിവിധ പരിപാടികളോടെ ആചരിക്കുന്നു

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

അനഘ ഹരീഷ്

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു “MAT Cares
MAT DAY ” വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ 33527 യിൽ വച്ച് ആചരിക്കാൻ തീരുമാനിച്ചു. സാമൂഹികമായ ഉത്തരവാദിത്വങ്ങളിൽ എന്നും ഭാഗമായിട്ടുള്ള സംഘടനയായ MAT , ഇത്തവണയും പതിവ് രീതികളിൽ നിന്നും വ്യതിചലിക്കുന്നില്ല. കിഡ്‍സ് ഫോറത്തിൻ്റെ നേതൃവത്വത്തിൽ കുട്ടികൾക്കായുള്ള ” kids 4 kids ” ആർട് ക്ലാസ്, യൂത്ത് ഫോറത്തിൻ്റെ ആഭ്യമുഖ്യത്തിൽ യുവതലമുറക്കുള്ള ” Drug Addiction Symposium “, വിമൻസ് ഫോറത്തിൻ്റെ “She Knows – Women’s Pelvic Awareness and Fitness Event ” , ഗാർഡൻ ക്ലബ് നേതൃത്വം കൊടുക്കുന്ന “കാർഷിക മേള 2023 ” , സീനിയർ ഫോറത്തിൻ്റെ “Senior empowerment symposium ” എന്നീ പരിപാടികൾ ആണ് MAT DAY യുടെ ഭാഗം ആയി ആ സൂത്രണം ചെയ്തിരിക്കുന്നത്. ഇത് കൂടാതെ MAT കുടുംബാംഗങ്ങൾ , ഫണ്ട്റൈസിംഗ് ലക്ഷ്യമാക്കി നടത്തുന്ന bake sale ഉം ഉണ്ടായിരിക്കും.

പ്രമുഖ സംരഭകയും , കലാകാരിയും ,Artsy Academy Fishhawk Blvd എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകയുമായ സുഭദ്ര രാജു ആണ് കിഡ്സ്‌ 4 കിഡ്സ്‌ ആർട് ഡേക്കു മേൽനോട്ടം വഹിക്കുന്നത്. Dr റീന കാവിലവീട്ടിൽ, Dr പഞ്ചമി തോമസ് , റിസിയ മാത്യു , സുനി ആലുമൂട്ടിൽ , ലൂക്ക് പതിയിൽ എന്നിവർ മുൻകൈയ്യെടുക്കുന്ന Addiction Awareness Symposium , Pelvic Floor Therapist ഉം സെക്സ് തെറാപ്പിസ്റ്റ് ഉം ആയ സുജാത മാർട്ടിൻ്റെ Women ‘s Pelvic . Health Awareness and Fitness Event , Dr വെങ്കട് അയ്യർ , Dr വേദശ്രീ പന്തുലു , Dr ബിനു ജേക്കബ് , ജോസ് സ്റ്റീഫൻ , കെവിൻ ലിയോണാർഡ് എന്നിവർ നേതൃത്വം കൊടുക്കുന്ന Senior Empowerment symposium എന്നിവയായിരിക്കും ഇത്തവണത്തെ മാറ്റ് ഡേ യുടെ പ്രധാന ആകർഷണങ്ങൾ. ഇത് കൂടതെ Family Fun ടൈം പരിപാടികളും ഉണ്ടായിരിക്കും .

ഇത്തവണ മാറ്റ് രൂപം കൊടുത്തിട്ടുള്ള 5 സബ് കമ്മിറ്റികളായ സീനിയർ ഫോറം , വിമൻസ് ഫോറം, കിഡ്സ്‌ ഫോറം , യൂത്ത് ഫോറം, ഗാർഡൻ ക്ലബ് നേതൃസ്ഥാനത്തു ഉള്ള ഓരോരുത്തരെയും സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരികയും, അവർ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനെടുക്കുന്ന തീരുമാനങ്ങൾക്കു പരമാവധി പിന്തുണകൊടുത്തുകൊണ്ട് എല്ലാ സബ്‌കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സുനിത ഫ്‌ളവർഹിൽ അറിയിച്ചു.

ഇത് പോലെ പ്രായഭേദമന്യേ MAT കുടുംബാംഗങ്ങളെ മുഴുവൻ ഒരുമിച്ചു കൊണ്ടുവന്നു, എല്ലാവർക്കും ഒത്തുചേരാനുള്ള ഒരു ദിവസം “MAT DAY ” എന്ന പേരിൽ ആസൂത്രണം ചെയ്തതിനു കമ്മിറ്റി അംഗങ്ങളെ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിൽ അഭിനന്ദിച്ചു.

വനിതകൾ മാത്രമുള്ള ഒരു നേതൃനിര എന്ന ചിന്തയെ സാര്‍ഥകമാക്കികൊണ്ടും , സമൂഹമായ ഇടപെടലുകളും , പ്രവർത്തങ്ങളുമായും മുന്നോട്ടുപോവുമ്പോൾ, ഇനിയും വലിയ മാറ്റങ്ങൾക്കു മുൻകയ്യെടുക്കാൻ മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) ക്കു സാധിക്കുക തന്നെ ചെയ്യും .

അനഘ ഹരീഷ്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: