ജയ്തക് ഫോർട്ട്
നഹാനിൽ നിന്ന് ഏകദേശം 15 കി.മീ ദൂരത്തുള്ള ജയ്തക് കുന്നുകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ജയ്തക് കോട്ട യിലേക്ക് പോയാലോ? ഈ കോട്ട താഴെ എവിടെയെങ്കിലും ഉണ്ടാക്കാമായിരുന്നില്ലേ,എന്നൊ
ചരിത്ര പ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരു ശ്രദ്ധേയമായ സ്ഥലമാണെന്നാണ് ഗൂഗിൾ പറയുന്നത്. ചരിത്രം എന്നു പറയുമ്പോൾ, ഗൂർഖ നേതാവും അനുനായികളും നഹാൻ കൊട്ടാരവും നഹാൻ കോട്ടയും ആക്രമിച്ച് കൊള്ളയടിച്ചതിന് ശേഷമാണ് ജയ്തക് കോട്ട നിർമ്മിച്ചത്. ഗൂർഖ എന്നു പറയുമ്പോൾ ‘ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റിലെ ലാലേട്ടനയോ’ അല്ലെങ്കിൽ പണ്ട് ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ വരുന്ന ഗൂർഖയെ ആണ് ഓർമ്മ വന്നിരുന്നത്. രാത്രി വീടിന് കാവൽ നില്ക്കാറുണ്ട് എന്നാണ് പറയാറുള്ളത്. അഞ്ചോ – പത്തോ രൂപയാണ് അതിന് കൊടുക്കുന്നത്. ചിലപ്പോൾ ആ പൈസ വാങ്ങിക്കാൻ വരുന്ന സമയത്ത് എൻ്റെയൊക്കെ ഹിന്ദി കേട്ട് അതും വേണ്ട എന്നു പറഞ്ഞ് പോകുന്ന പതിവും ഉണ്ട്.എന്ത് ഹിന്ദിയാണാവോ ഞാൻ അന്ന് പറഞ്ഞിരുന്നത്? പതിവു പോലെ അവിടെയുള്ള ഒരു കുഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ കയറ്റം വഴിയാണ് യാത്ര. ഹൈക്കിംഗിൽ താൽപ്പര്യമുള്ളവർക്ക്, കോട്ടയിലേക്കുള്ള ട്രെക്കിംഗ് അവസരവുമാണിത്.
നശിപ്പിക്കപ്പെട്ട നഹാൻ കോട്ടയിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ കൊണ്ടാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഗ്രാനൈറ്റ് കല്ലുകളും ചുണ്ണാമ്പുകല്ലും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ആ കാലഘട്ടത്തിലെ വാസ്തുവിദ്യാ വൈദഗ്ധ്യത്തെ പ്രകടമാക്കുന്നു.
ബ്രിട്ടീഷ് സൈന്യവും ഗൂർഖകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട യുദ്ധം നടന്നത് ഇവിടെ വെച്ചാണ്. ഈ യുദ്ധത്തിൽ ഏകദേശം 600 സൈനികർ മരിച്ചതായി പറയുന്നുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 1,479 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജയ്തക് കോട്ട ചുറ്റുമുള്ള കുന്നുകളുടെയും താഴ്വരകളുടെയും അതിമനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. സഞ്ചാരികളായി ഞങ്ങൾ മാത്രമായതുകൊണ്ട് കോട്ട നമുക്ക് സ്വന്തം പോലെ …
റാണി താൽ
താൽ എന്ന് വെച്ചാൽ തടാകം. അന്നത്തെ രാജ്ഞി ഇവിടത്തെ തടാകത്തിൽ വന്ന് കുളിക്കാറുണ്ട്. അങ്ങനെയാണ് ഈ പേര് ലഭിച്ചതെന്നു പറയുന്നു.
നന്നായി പരിപാലിക്കപ്പെടുന്ന ഒരു പൂന്തോട്ടത്താൽ ചുറ്റപ്പെട്ട മനോഹരമായ ഒരു കുളമാണ് റാണി താൽ,
സമൃദ്ധമായ പച്ചപ്പും പൂക്കളും, വൈവിധ്യമാർന്ന പക്ഷികൾ …… ഈ പ്രദേശം നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് സമാധാനപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. കുളത്തിലെ ആമകളുടെയും മത്സ്യങ്ങളുടെയും സാന്നിധ്യം അതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു, സന്ദർശകർക്ക് അവർക്കെല്ലാം
ഭക്ഷണം കൊടുക്കുന്നതിൽ ‘ഹാപ്പി’, ഈ ഞാനും. നടത്തം, പിക്നിക്കുകൾ, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമാണ്.ഇതു പോലെയുള്ള സ്ഥലങ്ങളിലെ രസകരമായ കാഴ്ചകളായി തോന്നിയിട്ടുള്ളത് വിരുന്നുകാരുടെ ഫോട്ടോക്കുള്ള പോസുകളായിരിക്കും. അതിലെ താരമായിരുന്നു ഈ കോൺക്രീറ്റു കൊണ്ടുള്ള ആന!
എന്നാലും ഇത്തരം കാഴ്ചകൾ നോക്കിയിരിക്കാനും രസമുണ്ട്.
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിച്ചു കൊണ്ട് …
Thanks,
മലമുകളിലെ കൊട്ടാരവും റാണി തടാകവും..
പതിവുപോലെ മികച്ച വായന അനുഭവം..
കുറച്ചുകൂടി നീളം വേണം.. പെട്ടെന്ന് തീർന്ന പോലെ
ഈ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഓരോ സ്ഥലത്തെ കാഴ്ചകളായിട്ടാണ് എഴുതുന്നത്. അതുകൊണ്ട് നീളം കുറഞ്ഞു പോയത്. ശ്രദ്ധിക്കാം ….. thanks 🙏
As usual നല്ല കാഴ്ചകളും വിവരണവും 😍❤️👍🏻
Thanks ❤️
നല്ല വിവരണം👍👍
Thanks ❤️
നല്ല അവതരണം 🌹
Thanks ❤️
Super
Thanks ❤️