Logo Below Image
Tuesday, April 22, 2025
Logo Below Image
Homeയാത്രരാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനവും, വിവിധ് കാ അമൃത് മഹോത്സവവും..

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനവും, വിവിധ് കാ അമൃത് മഹോത്സവവും..

ജിഷ ദിലീപ് ഡൽഹി

രാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡൽഹിയുടെ വസന്തകാലങ്ങളെ ഏറെ മനോഹരമാക്കുന്നത് അമൃത് ഉദ്യാന മാണ്. അതിലുപരി ഡൽഹിയിലെ ഏറെ ആകർഷകമായ സ്ഥലങ്ങളിൽ ഒന്നാണിത്. അപൂർവമായ സീസണിൽ പൂക്കളുള്ള ഈ പൂന്തോട്ടങ്ങൾ അതിശയിപ്പിക്കുന്നവയാണ്.

ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവൻ സമുച്ചയത്തിനുള്ളിലാണ് അമൃത് ഉദ്യാനം. മുഗൾ ഗാർഡൻസ് എന്നറിയപ്പെട്ടിരുന്ന രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ സമീപകാല ത്താണ് ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്തത്. ഏറെ ആകർഷകമാണ് അമൃത് ഉദ്യാനത്തിന്റെ പൂന്തോട്ട പരിപാലനം.

വസന്തകാലത്ത് അമൃത് ഉദ്യാനം ഓരോ വർഷവും ഫെബ്രുവരി 2 മുതൽ മാർച്ച് 30 വരെയാണ് പൊതുജനങ്ങൾക്കായി തുറക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ. ആരേയും ആകർഷിക്കുന്ന അമൃത് ഉദ്യാൻ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ശാന്തമായ അന്തരീക്ഷത്തിലാണ്. എണ്ണിയാലൊടുങ്ങാത്തത്രയും കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാൽ 140 വ്യത്യസ്തതരം റോസാ പൂക്കളും, 80 ലധികം മറ്റു പൂക്കളാലും അലങ്കൃതമാണ് ഈ ഉദ്യാനം.

ഏതാണ്ട് പതിനഞ്ച് ഏക്കറിലധികം വിസൃതിയുള്ള ഈ പച്ചപ്പ് നിറഞ്ഞ സ്ഥലം രാഷ്ട്രപതിഭവന്റെ ആത്മാവായാണ് കണക്കാക്കപ്പെടുന്നത്. രാഷ്ട്രപതിഭവനുമായുള്ള സാമീപ്യം ആകാം അമൃത് ഉദ്യാനത്തിന്റെ പ്രൗഡ്ഢിയെ വിസ്തൃതമാക്കുന്നത്.

കണ്ടതിലേറെ കാണാനുള്ള ഒത്തിരി പൂക്കളുടെ വിവിധ വർണ്ണങ്ങളും ശാന്തതയുമായിരിക്കാം അവിടെയുള്ള നടത്തത്തിന്റെ ദൈർഘ്യമറിയാതെ പോകുന്നത്.

ഉദ്യാനങ്ങളുടെ രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് ഇംഗ്ലീഷുകാര നായ വിഖ്യാത വാസ്തു ശില്പി എഡ്വൻ ലുട്യൻസ് ആണ്.കാശ്മീരിലെ മുഗൾ ഗാർഡനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഉദ്യാനത്തിന്റെ പിറവി. വിവിധ നിറങ്ങൾ കലർന്ന ട്യുലിപ് പൂക്കളാണ് ഏറ്റവും വലിയ ആകർഷണീ യത. അപൂർവ്വ പുഷ്പങ്ങളുടെ ഉദ്യാനം 350 ഏക്കറുള്ള രാഷ്ട്രപതി ഭവനിലെ 15 ഏക്കർ വിശാലതയിലാണ്.

മറ്റൊന്ന്, മൂന്നുദിവസം മുമ്പ് ആറാം തീയതി രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തുകൊണ്ട് ദക്ഷിണേന്ത്യൻ രുചി വൈവിധ്യവും, സാംസ്കാരിക പൈതൃകവും എല്ലാം ഉൾപ്പെടുത്തി രാഷ്ട്രപതി ഭവനിൽ “വിവിധ് കാ അമൃത് മഹോത്സവം” ആരംഭിച്ചി രുന്നു. ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ ആഘോഷമാണിത്.

മാർച്ച് 6 മുതൽ 9 വരെയായിരുന്നു ഇവിടെ പ്രവേശനം അനുവദിച്ചത്. രാഷ്ട്രപതി ഭവനിലെ ഭക്ഷണവും കലാപ്രകടനങ്ങളും ആസ്വദിക്കാൻ പൊതുജനങ്ങൾക്ക് കിട്ടിയ ഒരു അവസരം കൂടിയായിരുന്നു ഇത്.

ഇവിടെ ഒരുക്കിയ അമൃത് മഹോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന കലാമേള യിൽ കേരള മടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായതമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പുതുശ്ശേരി, ലക്ഷദ്വീപ് കേന്ദ്രീകരിച്ചായിരുന്നു കലാപരിപാടികളും സ്റ്റാളുകളും. നിരവധി കലാകാരന്മാർ പങ്കെടുത്തു കൊണ്ട് അവതരിപ്പിക്കുന്ന പരിപാടി കളിൽ നമ്മുടെ കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളിയും, മോഹിനിയാട്ടവും, കളിയാട്ടവും ഉൾപ്പെട്ടിരുന്നു. ഇത്തരം കലകളുടെ മേളങ്ങൾ ഒരു സ്ഥലത്ത് നടന്നുകൊണ്ടി രിക്കുന്നു. അതേസമയം മറുവശത്ത് അവിടെയുള്ള സ്റ്റാളുകളിൽ അതാത് സംസ്ഥാനങ്ങളുടെ ഭക്ഷണ വിൽപ്പന ഉണ്ടായിരുന്നു.

ഏറെ അത്ഭുതപ്പെടുത്തിയത് നമ്മുടെ കേരളത്തിലെ ഭക്ഷണം വാങ്ങുന്നതിന് ഇവിടെയുള്ള മലയാളികളുടെയും അല്ലാത്തവരുടേയും തിരക്കായിരുന്നു. കേരളത്തിന്റെ ഭക്ഷണത്തിൽ പ്രധാനപ്പെട്ടത് എല്ലാ കറികളോടും കൂടിയ നല്ല സദ്യയും, കൂടാതെ ബനാന ഫ്രൈ, പക്കോട, കട്ലറ്റ്, ഫിഷ് ഫ്രൈ, ചിക്കൻ ഫ്രൈ, നെയ് പത്തിരി ഇങ്ങനെ പോകുന്നു വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ലിസ്റ്റ്. തിരക്കുള്ളതിന് തക്കതായ കാരണം അത്രയും രുചികരമായ ഭക്ഷണങ്ങളാണ് അവരവിടെ നൽകിയിരുന്നത്.

ഉദ്യാനത്തിലെ പൂക്കൾ കണ്ടു നടന്ന്‌ ക്ഷീണിച്ച ഞങ്ങളും കഴിച്ചു ചായയുടെ കൂടെ ബനാന ഫ്രൈ സൂപ്പറായിരുന്നു . പുറത്ത് എവിടെയെങ്കിലും കറങ്ങിയാൽ പ്രത്യേകിച്ചും ഉച്ചക്കുശേഷം നമ്മൾ മലയാളികൾക്ക് വൈകുന്നേരം ആകുമ്പോൾ ഒരു ചായ കിട്ടിയാൽ കൊള്ളാമെന്ന് തോന്നാറുണ്ട് അല്ലേ.. പതിവില്ലെങ്കിലും അന്ന് എനിക്കുമങ്ങനെ തോന്നി.. 😄. രണ്ടാമത് തിരക്കുള്ള ഇടം തമിഴ്നാടിന്റെതായിരുന്നു.

മറ്റൊരു വശത്ത് അതാത് സംസ്ഥാനങ്ങളുടെ പൈതൃകത്തെ വെളിവാക്കുന്ന കലാരൂപങ്ങളും അവയുടെ പെയിന്റിംഗ് , കരകൗശല വസ്തുക്കളും, പരമ്പരാഗത വിളക്കുക ളും, വസ്ത്രങ്ങളും ഒക്കെ വില്പനയ്ക്ക് ഉണ്ടായിരുന്നു. മൊത്തത്തിൽ ഒരു ഉത്സവപ്രതീതിയായിരുന്നു.

വിവിധങ്ങളായ കലാമേളകളാൽ സമ്പന്ന മാക്കിയ വിവിധ് അമൃത് മഹോത്സവ പരിപാടികൾക്ക് രാവിലെ 10മണി മുതൽ 6 മണി വരെ സൗജന്യ പ്രവേശനമായിരുന്നു. രാഷ്ട്രപതി ഭവനിലെ 35 മത്തെ നമ്പർ ഗേറ്റ് വഴിയായിരുന്നു പ്രവേശനം.

ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം ആഘോഷിക്കുന്നതിനും പ്രദർശിപ്പിക്കു ന്നതിനുമായിരുന്നു രാഷ്ട്രപതി ഭവനിൽ വിവിധ് കാ അമൃത് മഹോത്സവം സംഘടിപ്പിച്ചത്.

തികച്ചും വൈവിധ്യമാർന്ന നല്ലൊരു അനുഭവത്തിന്റെ സാക്ഷ്യമായിരുന്നു രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനവും പിന്നെ അമൃത് മഹോത്സവം സംബന്ധിച്ച് ഉള്ള കലാമേളകളും. 🙏

ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ