Saturday, December 28, 2024
Homeകഥ/കവിതസ്വപ്നത്താഴ് വര (കവിത) ✍ മാഗ്ളിൻ ജാക്സൻ

സ്വപ്നത്താഴ് വര (കവിത) ✍ മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

ഓർമ്മകളിലൂടെ ഒഴുകി നീങ്ങുമ്പോൾ
ഞാൻ ഞാനല്ലാതായി തീരുമ്പോലെ –
ഒരു നിമിഷം,

ഹൃദയ കവാടത്തിൽ വിറങ്ങലിച്ചു നിന്ന
അക്ഷര മുത്തുകൾ, അവ അകത്തേക്കു
തിരിഞ്ഞു നോക്കി ,

സ്വപ്നങ്ങളുടെ വള്ളിക്കുടിലുകൾ ,
വാഴനാരുകൾ നെയ്തെടുത്ത്
വർണ്ണങ്ങൾ ചാലിച്ച അലങ്കാരങ്ങൾ .

പ്രതീക്ഷയുടെ കാനൽജലം . അങ്ങു
ദൂരെ,എനിക്കായി മാത്രം വിരിച്ച
പരവതാനിയിലൂടെ നടന്ന് നടന്ന്
സ്വപ്നത്തിന്റെ താഴ്വാരങ്ങളിൽ
പിന്നെയും പ്രതീക്ഷകളുടെ
പൂക്കാലത്തിലേക്ക്.

ശാശ്വതമായി പൂട്ടി മുദ്ര വച്ചിരുന്ന
ഹൃദയ വാതിൽ തുറന്ന് പ്രണയത്തിന്റെ
തൂവൽസ്പർശങ്ങളിലേയ്ക്ക് .
കാഴ്ചകൾക്ക് സാക്ഷിയാവാൻ,
സ്വപ്നാടനങ്ങളിൽ, ജലാശയങ്ങളിലെ
കയങ്ങളിലേയ്ക്ക്

ഓർമ്മകളിലൂടെ ഒരു ഊളിയിടൽ.
ഹൃദയത്തിന്റെ ഇടനാഴികളിൽ
പിന്നെയും ഹർഷാരവം. മിഴികളിൽ
ആനന്ദബാഷ്പത്തിന്റെ ഉറവകൾ.

മാഗ്ളിൻ ജാക്സൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments