Saturday, September 21, 2024
Homeകഥ/കവിതചിരിച്ചു - ചതിച്ചു (നർമ്മ രചന) ✍ സി. ഐ. ഇയ്യപ്പൻ

ചിരിച്ചു – ചതിച്ചു (നർമ്മ രചന) ✍ സി. ഐ. ഇയ്യപ്പൻ

✍ സി. ഐ. ഇയ്യപ്പൻ

എല്ലാവര്‍ഷവും ഡിസംബർ മാസത്തില്‍ ഗോവയ്ക്കുപോകാറുള്ള ഒരുവനാണ് ഈകഥയിലെ നായകന്‍. പതിവുപോലെ ഗോവയിലേയ്ക്ക് തീവണ്ടിയിൽ യാത്രയായി. സീറ്റിലിരുന്ന് കയ്യിലുള്ള ബാഗ് താഴെ വെച്ചു. കൂടെയുള്ള യാത്രകാരിലേയ് ഒന്നു കണ്ണോടിച്ചു.അതിൽനിന്ന് ഒരുവനെ നോക്കി ഒരു ചെറുചിരി പാസാക്കി. നമ്മുടെ കഥാനായകന് എപ്പോഴും തീവണ്ടിയില്‍ കയറി കുറച്ചു കഴിഞ്ഞാല്‍ ദാഹം വരും ദാഹംതീര്‍ക്കാന്‍ വെള്ളം കുടിയ്ക്കുമ്പോൾ വേറെ ഒരാൾകൂടി തന്നോടൊപ്പം വെള്ളം കുടിയ്ക്കണമെന്നത് വളരെ നിർബന്ധമാണ്. അങ്ങിനെ കയ്യിലുള്ള കുപ്പിയില്‍ നിന്ന് കുറച്ചുകുടിച്ചു. കൂട്ടുകാരന് കുടിയ്ക്കാന്‍ കൊടുത്തു. കുറച്ചുകുടിച്ചുകഴിഞ്ഞപ്പോള്‍ കൂട്ടുകരന്റെ മുഖത്തൊരു കള്ളചിരി. രണ്ടുപേരും കൂടി കുപ്പി കാലിയാക്കി. മദൃത്തിൽ ആവശ്യത്തിനു വെള്ളംചേർത്തതായിരുന്നു ആകുപ്പിയിൽ.അതുവരെ സംസാരിയ്ക്കാതിരുന്ന കൂട്ടുകാരൻ വാതുറന്ന് സംസാരിച്ചു തുടങ്ങി.

ആള്‍ ഒരു ഹിന്ദികാരനാണെന്ന് അപ്പോഴാണ് അറിയുന്നത് .പിന്നെ അറിയുന്ന വിധം തമ്മില്‍ സംസാരിച്ചു. രണ്ടു തുള്ളി അകത്തു ചെന്നാൽ നായകന്റെ സ്നേഹം ഏതൊക്കെ വഴിയിൽ കൂടിവരുമെന്ന് പറയാൻ കഴിയില്ല. മുകളിലോട്ട് പിരിച്ചുവെച്ച കൊമ്പൻമീശ കണ്ടാൽ ആരും ഒന്ന് ഭയപ്പെട്ടു പോകും.അതാണ് ആകെയുളൊരു കൈമുതൽ. മദൃം അകത്തു ചെന്നപ്പോൾ പതിവ് കലാപരിപാടികൾ ആരംഭിച്ചു. കൂട്ടുകാരനെ കെട്ടിപിടിച്ച് ഏങ്ങലടിച്ച് എന്തൊക്കെയൊ പറഞ്ഞ് കരയാൻ തുടങ്ങി. എന്താണ് പറയുന്നത് എന്ന് അറിയാതെതന്നെ ഹിന്ദികാരനും കരയാൻ തുടങ്ങി. മറ്റു യാത്രക്കാർ ഉറക്കത്തിലാണ് . ആർക്കും ശല്ല്യമാകാതെ പരിപാടികൾ അങ്ങിനെ തുടർന്നു .പെട്ടെന്നാണ് ആ ഭാവപകർച്ചയുണ്ടായത്. മീശക്കാരൻ പൊട്ടി ചിരിയ്ക്കാൻതുടങ്ങി. ഹിന്ദികാരനും അതിൽ കൂട്ടുകൂടി. അങ്ങിനെ കരഞ്ഞും, ചിരിച്ചും ക്ഷീണിച്ച് രണ്ടാളും കിടന്നുറങ്ങി.

കാലത്ത് നേരം വെളുത്തു വരുന്നതേയുള്ളു . മറ്റു യാത്രക്കാർ അപ്പോഴും ഉറക്കത്തിലാണ്. ഹിന്ദികാരന്റെ ഫോൺ ചാർജ് ചെയ്യാൻ കൊണ്ടുപോകുന്നത് കണ്ടപ്പോഴാണ് തൻെറ ഫോണിന്റെ കാരൃമോർത്തത്. ഈയടുത്തകാലത്ത് വാങ്ങിച്ച വിലകൂടിയതാണ് അത്. അതും ചാർജ് ചെയ്യാൻ കൊണ്ടു വെച്ചു. അപ്പോഴേയ്ക്കും വയർ പിപ്പിരി, പിപ്പിരി പറഞ്ഞുതുടങ്ങി. കൂട്ടുകാരനെ ഫോൺ നോക്കാനേൽല്പിച്ച് കക്കൂസിലേയ്ക്ക് ഓടി. അവിടെ കാരൃങ്ങളൊക്കെ ഭംഗിയായി നിർവഹിച്ച് പുറത്തുവന്നു നോക്കുമ്പോൾ കൂട്ടുകാരനേയും, ഫോണിനെയും കാണാനില്ല. ട്രെയിനിൽ അങ്ങോളം ഇങ്ങോളം ആധിമൂത്ത് കൂട്ടുകാരനെ തേടി നടന്നു. പക്ഷെ കണ്ടെത്താനായില്ല. തനിക്കുപറ്റിയ ചതിയിൽ മനംനൊന്ത് അടുത്ത് ഇറങ്ങാറുള്ള സ്റ്റേഷനിൽ ഇറങ്ങി. തീവണ്ടി മെല്ലെ നീങ്ങി തുടങ്ങിയതും തീവണ്ടിയിൽ നിന്നൊരു ആൾ കൈവീശി ഭായി എന്ന് വിളിയ്ക്കുന്നു . ഒരു രാത്രിമുഴുവൻ കുടിച്ചും, കരഞ്ഞും, ചിരിച്ചും കഴിഞ്ഞവരല്ലെ. എങ്ങിനെമറക്കുംഅത് നമ്മുടെ കൂട്ടുകാരനായിരുന്നു. ഡാ, ഡാ… എന്നുവിളിച്ച് വായയിൽ വന്ന തെറികൾ പറഞ്ഞ് കുറച്ചു ദൂരം ട്രെയിനിന്റെ പിന്നാലെ ഓടി . കൂട്ടുകാരൻ അപ്പോഴും നന്ദി സൂചകമായി കൈവീശി കൊണ്ടേയിരുന്നു.

✍ സി. ഐ. ഇയ്യപ്പൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments