Wednesday, December 25, 2024
Homeകഥ/കവിതആൺ ശരീരത്തിലെ പെൺമനസ്സ് (ചെറുകഥ) ✍ ശ്യാം കുമാർ

ആൺ ശരീരത്തിലെ പെൺമനസ്സ് (ചെറുകഥ) ✍ ശ്യാം കുമാർ

ഞാൻ അർദ്ധനാരി. എന്റെ പേര് എനിക്കറിയില്ല ഞാൻ ആണാണോ അതോ പെണ്ണാണോ, അതും എനിക്കറിയില്ല. അറിയാം മറ്റുള്ളവർ എന്നെ വിളിച്ച ഓമനപ്പേരുകൾ മച്ചി, ഒൻപത്, അർവാണി, ശിഖണ്ടി, പെണ്ണാളൻ എന്നിങ്ങനെ.

ജന്മം കൊണ്ട് ഞാൻ പുരുഷൻ. മനസ്സുകൊണ്ട് ഞാനൊരു പെണ്ണ്. ഒരിക്കൽ എന്റെ ഉള്ളിലെ പെണ്ണ് ഉണർന്നു. ഞാനും ലോകവും അറിഞ്ഞു ആരാണ് ഞാനെന്നു. വീട്ടുക്കാർ ഉപേക്ഷിച്ചു നാട്ടുകാർ കല്ലെറിഞ്ഞു. ഞാൻ എന്ത് തെറ്റാണു ചെയ്തത്. അത് നിങ്ങൾ പറയണം.

ഞാൻ ശിവനും ശക്തിയുമാണ്, രാധാകൃഷ്‌ണൻ, ശിവപാർവതി ആണ്, മോഹിനി ആണ്.ഞാൻ സർവ്വവും ആണ്. എന്നെ ഉപയോഗിച്ച് മഹാഭാരതം യുദ്ധം നടത്തി. ഈശ്വരന്മാർ എന്നെ കരുവാക്കി അസുരന്മാരിൽ നിന്നും അമൃത് കൈക്കലാക്കി. എന്നെ പോലെ ആണായിട്ടും പെണ്ണായിട്ടും ഒരുമിച്ചു വിചാരവികാരം കൊള്ളാൻ നിങ്ങൾക്ക് പറ്റുമോ. അതാണ് ഞാൻ.

ജന്മം എന്നെ ആണാക്കി വളർന്നതോ ഒരു പെൺ ശരീരവുമായി. ജീവിതത്തിലെ ഏറ്റവും വലിയസത്യം ഞാൻ ആണ്. എന്നെ മനസിലാക്കു. എന്നെ കല്ലെറിയാതെ അകറ്റിനിർത്താതെ ചേർത്ത് നിർത്തി നിങ്ങളിൽ ഒരാളായി കാണു. അപ്പോൾ അറിയാം ഞാനെന്ന സത്യത്തെ.

ശ്യാം കുമാർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments