Thursday, October 31, 2024
Homeകായികംകോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം.

കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം.

ഫ്‌ളോറിഡ: കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പരിക്ക്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഷോട്ടിനിടെ വലതു കാലില്‍ കടുത്ത വേദനയെ തുടര്‍ന്ന് മൈതാനത്തു കിടന്ന മെസ്സി വൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ രണ്ടാം പകുതിയിലും അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി ഒടുവില്‍ 66-ാം മിനിറ്റില്‍ മൈതാനം വിട്ടു. കളത്തില്‍ നിന്ന് കണ്ണീരണിഞ്ഞാണ് മെസ്സി മടങ്ങിയത്.പിന്നാലെ ഡഗ്ഔട്ടിലിരുന്നും കരയുന്ന മെസ്സിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. ടൂര്‍ണമെന്റിന്റെ ഭൂരിഭാഗം സമയവും കാലിലെ പരിക്ക് മെസ്സിയെ അലട്ടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരായ രണ്ടാം മത്സരത്തിനിടെ മെസ്സിയുടെ വലത് കാല്‍ത്തുടയിലെ പേശികള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പെറുവിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെസ്സി കളിച്ചിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments