Saturday, November 23, 2024
HomeUS News"നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യക്കാർ" - (20) അബ്ദുൾ കലാം ആസാദ്.' (1888-1958)

“നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യക്കാർ” – (20) അബ്ദുൾ കലാം ആസാദ്.’ (1888-1958)

അവതരണം: മിനി സജി, കോഴിക്കോട്

ഗാന്ധിജി, നെഹ്റു, പട്ടേൽ എന്നിവരോടൊപ്പം ആധുനിക ഇന്ത്യയെ പടുത്തുയർത്തിയ ദേശീയ നേതാക്കളിൽ ഒരാളാണ് മൗലാന അബ്ദുൽ കലാം അസാദ്. പാണ്ഡിത്യവും വിപ്ലവപ്രവർത്തനവും അദ്ദേഹത്തിന്റെ സമഞ്ജസമായി സമ്മേളിച്ചിരുന്നു. ബഹുഭാഷാപണ്ഡിതനും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്നു അദ്ദേഹം.

ബുദ്ധിപരമായ അന്വേഷണങ്ങളോടൊപ്പം ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
1888 നവംബർ 11 ന് മക്കയിലാണ് അബ്ദുൽ കലാം ആസാദിന്റെ ജനനം. 1890 പിതാവായ ഖൈറുദ്ദീൻ ഇന്ത്യയിലേക്ക് വന്ന് കൊൽക്കത്തയിൽ താമസമാക്കി. ഖൈറുദ്ദിൻ മതപണ്ഡിതനും ഗ്രന്ഥ കർത്താവുമായിരുന്നു. 16 വയസ്സ് തികയുമ്പോഴേക്കും അബ്ദുൾ കലാം ആസാദ് അക്കാലത്ത് ലഭ്യമായിരുന്നതെല്ലാം പഠിച്ച് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. മുസ്ലിം ജനതയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ 1912 തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ കൊൽക്കത്തയിൽ നിന്നും അൽ ഹിലാൽ എന്ന ഉറുദു വാരിക തുടങ്ങി. എന്നാൽ ഇരുപതുവയസ്സിനു മുൻപ് തന്നെ അദ്ദേഹം നിരവധി പത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിരുന്നു. കഷ്ടിച്ച് 40 വയസ്സുള്ളപ്പോഴാണ് “സത്യനാഥം ” തുടങ്ങിയത്. ഇതിനായിരുന്നു ആദ്യ സംരംഭം.

അബ്ദുൽ കലാമിന്റെ അൽ ഹിലാൽ ബ്രിട്ടീഷ് ഭരണതിന്ന് എതിരെ ആയിരുന്നതുമൂലം അത് നിരോധിക്കപ്പെട്ടു. അബ്ദുൽ കലാമിന്റെ മുഖ്യ പ്രസംഗങ്ങൾ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഹിന്ദു സഹോദരങ്ങളോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ മുസ്ലീങ്ങൾക്ക് ഉത്തേജനം നൽകിയത് അത്തരം മുഖപ്രസംഗങ്ങളാണ്.അൽ ഹിലാലിന്റെ നിരോധനത്തെ തുടർന്ന് വൈകാതെ അൽ ബലാഘ് ആരംഭിച്ചു. യഥാസ്ഥിതിക ത്വത്തിനും സർക്കാരിനും ഭീഷണിയായിരുന്നു ആസാദിന്റെ പത്രങ്ങൾ.

ഇടക്കാല മന്ത്രിസഭയിലും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർമെന്റിലും അബ്ദുൽ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ സേവനമനുഷ്ഠിച്ചു. ദേശീയ മുസ്ലിം എന്ന നിലയിൽ ജിന്നയുടെ രാഷ്ട്രവാദത്തെ അചഞ്ചലമായി എതിർത്ത ആസാദ് ഇന്ത്യയുടെ വിഭജനത്തിന് എതിരായിരുന്നു .ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന പേരിൽ ആസാദ് എഴുതിയ ആത്മകഥ ചരിത്രപരമായ പ്രാധാന്യവും രചന ഭംഗിയും കൊണ്ട് വളരെയധികം ശ്രദ്ധ ആകർഷിച്ചു. 1992 ഭാരത സർക്കാർ അദ്ദേഹത്തെ ഭാരതരത്നം നൽകി ആദരിച്ചു.

അവതരണം: മിനി സജി, കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments