Saturday, December 21, 2024
Homeസ്പെഷ്യൽമലയാളി മനസ്സിൻറെ 'സ്ഥിരം എഴുത്തുകാർ' - (25) മാഗ്ളിൻ ജാക്സൻ ✍അവതരണം: മേരി ജോസി മലയിൽ,...

മലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ’ – (25) മാഗ്ളിൻ ജാക്സൻ ✍അവതരണം: മേരി ജോസി മലയിൽ, തിരുവനന്തപുരം.

 മേരി ജോസി മലയിൽ, തിരുവനന്തപൂരം.

മലയാളി മനസ്സിൻ്റെ തുടക്കം മുതൽ കഥകളും , കവിതകളും ലേഖനങ്ങളും, ഓർമ്മക്കുറിപ്പുകളും, പാചകവും, കൊണ്ട് നിറസാന്നിധ്യമായ മാഗ്ളിൻ ജാക്സൺ. ആണ് ഇന്നത്തെ നമ്മുടെ അതിഥി.

എറണാകുളം ജില്ലയിലെ തോപ്പുംപടിയിൽ കാട്ടേത്ത് പറമ്പിൽ കാസ്പറിൻ്റെയും റജീനയുടേയും മകളായി ജനനം.

 ബാല്യകാലത്തു ത്തന്നെ സംഗീതവും നൃത്തവും ചിത്രകലയും അഭ്യസിക്കുവാൻ കഴിഞ്ഞതും കലയോടുള്ള ഇഷ്ടക്കൂടുതൽ പോലെ  എന്തും സ്വയം ചെയ്തു നോക്കുവാനുള്ള ത്വരയും മനസ്സും ഉണ്ടായതുകൊണ്ടാവണം സാഹിത്യത്തിലേക്കും മാഗ്ളിൻ്റെ മനസ്സ് തിരിഞ്ഞത്. സംഗീത – നൃത്ത-ചിത്രകലാദികളെക്കൂടാതെ കുഞ്ഞിക്കഥകളും കുട്ടിക്കവിതകളുമായിരുന്നു അന്നത്തെ കൂട്ട്. ചെടികളും പൂക്കളുമായി ഇണങ്ങിച്ചേർന്നു വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയുമായി.

  പിന്നീട് തുടർവിദ്യാഭ്യാസം മുംബെയിലായിരുന്നു. എന്നാലും പഠനത്തോടൊപ്പം തന്നെ കലാ-സാഹിത്യാഭിരുചിയും വളർത്തുവാൻ ഭർത്താവ് പ്രചോദനമേകിയതാണ് മാഗ്ളിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. അതിനു ശേഷം കോസ്മറ്റോളജി, മേയ്ക്കപ്പ്, ബ്യൂട്ടീഷ്യൻ കോഴ്‌സ്, ഫാഷൻ ഡിസൈനിംഗ്, തുടങ്ങിയവയിലും തൽപ്പരയായി.

  ചെറുപ്പം മുതലേ സംഗീതത്തിലും നൃത്തത്തിലും ചിത്രകലയിലും നിരവധി പുരസ്കാരങ്ങൾ മാഗ്ളിനെ തേടിയെത്തി. എഴുത്തിൻ്റെ വഴിയിലക്ക് തിരിഞ്ഞപ്പോൾ ദേശീയ പുരസ്കാരം, b s s(ന്യൂഡൽഹി) അർജ്ജുനൻ മാഷിൻ്റെ പേരിലുള്ള പുരസ്കാരം, 2 തവണ,സുഗതകുമാരിയമ്മയുടെ പേരിലുള്ള പുരസ്ക്കാരം,

സിറ്റികലക്ഷൻ നൽകിയ പ്രമുഖപ്രതിഭ പുരസ്കാരം, കൊച്ചിൻ സാഹിത്യ അക്കാദമി,വൈ സി സി ട്രസ്റ്റ്, നമ്മൾക്കൊച്ചിക്കാർ, ഇടക്കൊച്ചി പ്രഭാകരൻ, വേൾഡ് ഗിന്നസ് റെക്കോഡ്.. (ലോകത്തിൽ വെച്ച് ഏറ്റവും വലിയ പുസ്തകത്തിൽ മാഗ്ളിൻ്റെ കവിതയും) അങ്ങിനെ നാനൂറിൽപരം പുരസ്കാരങ്ങൾ മാഗ്ളിനെ തേടി എത്തി. സാഹിത്യത്തിൽ മാത്രം ഒതുങ്ങാതെ കലയിലും, കാരുണ്യ പ്രവർത്തനങ്ങളിലൂടെയും ബഹുമുഖ പ്രതിഭ പുരസ്കാരം  നിരവധി തവണ മാഗ്ളിനു ലഭിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ആ സന്തോഷം മലയാളി മനസ്സിന്റേത് കൂടിയായി.

ഇംഗ്ലണ്ടിലെ സ്കൂൾ വെക്കേഷൻ സമയത്ത് അവിടുത്തെ കുട്ടികൾക്ക്, ഫ്ലവർ മേക്കിങ്ങ്, ഫാബ്രിക്ക്പേയൻ്റിങ് എന്നിവ പഠിപ്പിക്കുവാനും മാഗ്ളിനു കഴിഞ്ഞു.

ലണ്ടനിലെ മൂന്നു മലയാളി സംഘടനകൾക്ക് നീലച്ചിലന്തി, നിഴലൊഴിഞ്ഞ വഴിത്താരകൾ, ചിറകു നഷ്ടപ്പെട്ട പക്ഷി, എന്ന കവിത, കഥാ സമാഹാരം നൽകുവാൻ കഴിഞ്ഞു. കോസ്മറ്റോളജി, മേയ്ക്കപ്പ്, ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിംഗ് എന്നിവയിൽ മാഗ്ളിൻ മികവ് തെളിയിച്ചിട്ടുണ്ട്.

സൂര്യ, ഏഷ്യാനെറ്റ്, മാതൃഭൂമി, കൈരളി, ജീവൻ ടിവി, കൊച്ചിൻ ചാനൽ, കെ സി വി, തുടങ്ങിയ ചാനലുകളിൽ പാചകം, ബ്യൂട്ടി, ക്രാഫ്റ്റ് എന്നിവ അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ച വിവരം മലയാളി മനസ്സുമായ് പങ്കുവച്ചു. തൻ്റെ സ്ഥാപനത്തിൻ്റെ ചുവരുകൾ മാസികയുടെ കടലാസിൽ മനോഹരമായി അലങ്കരിച്ചിരിക്കുന്നത് ഞാൻ എങ്ങും കണ്ടിട്ടില്ല. സോപ്പു കൊണ്ടും നൂലുകൊണ്ടും , വുള്ളൻ നൂലു കൊണ്ടും , കടലാസു കൊണ്ടും മനോഹരമായ ആഭരണങ്ങൾ കണാൻ തന്നെ നല്ല ഭംഗിയാണ്, കേരളസാരിയിൽ ഫേബ്രിക്ക് പെയിൻ്റു കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നു. അക്രിലിക്ക് പെയ്ൻ്റ് കൊണ്ട് സാരിയിൽ കട്ട് വർക്ക് ചെയ്തിരിക്കുന്നു.

വുള്ളൻനൂലു കൊണ്ട്, പലതരം ഷോളുകൾ, ഡോളുകൾ, ടേബിൾ മാറ്റ്, വെയ്സ്റ്റ് തുണി ഉപയോഗിച്ച് ബെഡ്ഡ് ഷീറ്റ് , ചവുട്ടി, എന്തും മാഗ്ളിൻ്റെ കയ്യിൽ കിട്ടിയാൽ അത് കണ്ണിനു ഇമ്പ മേകുന്ന ഒരു വസ്തുവായ് മാറ്റാൻ കഴിയുമെന്നതിനുള്ള തെളിവാണിതെല്ലാം. രോഗികൾക്കു ട്രിപ്പ് കേറ്റുന്ന പ്ലാസ്റ്റിക്ക് വയർ, ഇഞ്ചക്ഷൻ ബോട്ടിൽ, പ്ലാസ്റ്റിക്ക് ബോട്ടിൽ, പ്ലാസ്റ്റിക്ക് കവർ ഒന്നും പാഴാക്കിക്കളയാതെ ഒരോ കൗതുക വസ്തുക്കൾ ഉണ്ടാക്കി വച്ചിട്ടുണ്ട്.

 ഞാൻ ആദ്യമായിട്ടാണ് ഒരാൾ ഇത്രമാത്രം വർക്കുകൾ ചെയ്യുന്നത് കാണുന്നത്! കേരളത്തിൽ ആദ്യമായി സാരിയിലും, മറ്റു വസ്ത്രങ്ങളിലും  ഫേബ്രിക്ക് പെയിൻ്റു ചെയ്തത് മാഗ്ളിൻ ആണ്.

പുതുതലമുറക്കായി റെഡിറ്റുവെ സാരി, പ്ലാസ്റ്റിക്ക് വയറു കൊണ്ട് ഉണ്ടാക്കിയ ഡോൾ . തുണി മുതൽ അടയ്ക്ക, കൊതുമ്പ്, ചകിരി, എന്നിങ്ങനെ വെയിസ്റ്റ് മെറ്റീരിയൽ കൊണ്ടു നിർമ്മിച്ച പൂക്കളും കരകൗശല വസ്തുക്കൾ കണ്ണിനിമ്പമേറും കാഴ്ചകൾ തന്നെയാണ് . ക്യാൻവാസിൽ  നൂലിൽ തുന്നിയ പ്രകൃതിയുംപക്ഷികളും അതിമനോഹരം,

 പലതരത്തിലുള്ള മാഗ്ളിൻ്റെ കലാപരമായ കഴിവു സാഹിത്യത്തിലെന്ന പോലെ ബ്യൂട്ടി, പാചകം, ക്രാഫ്റ്റ്, ഫീച്ചറുകൾ തുടങ്ങിയ മേഖലകളിലൂടെ മനോരമ, കേരള കൗമുദി, മാതൃഭൂമി, കന്യകാ രാഷ്ട്രദീപിക, വനിതാ, മഹിളാരത്നം, തുടങ്ങിയ മാധ്യമങ്ങളിലും സജീവമായിരുന്നു, മംഗളത്തിൽ . ചെറുകഥകളും . ഫീച്ചറുകളും വന്നിട്ടുണ്ട്.

പ്രകൃതിയോടുള്ള അതിരറ്റ സ്നേഹം കൃഷിക്കും പ്രേരണയായി.ചെടികളും പച്ചക്കറികളും കൃഷി ചെയ്യുന്നു.അതു പോലെ വളർത്തു മീനുകൾ, പക്ഷികൾ എന്നിവയേയും വളർത്തി പരിപോഷിപ്പിക്കുന്നുണ്ട് മാഗ്ളിൻ.

ഭാര്യയും അമ്മയും എന്ന പദവിക്കൊപ്പം പഠനവും……. അങ്ങിനെ കാലങ്ങൾ കഴിഞ്ഞു മാഗ്ളിൻ മുന്നു മക്കളുടെ അമ്മയായി!

ഭർത്താവ് ജാക്സൻ(…… ) മക്കൾ  നിഷാ റോയ് (Administrator svjs & Associates)നിമ്മി സെബി . centre head. (doctor Reddy foundation) നീൽ ജാക്സൻ (Computer engineer in UK)

 ഇതിനോടകം പഠിക്കാൻ ഇഷ്ടമുള്ളതൊക്കെ പഠിച്ചു. നൃത്തം, സംഗീതം, കോസ്മറ്റോളജി, ബ്യൂട്ടിഷൻ കോഴ്സ്, ഫാഷൻ ഡിസൈനിങ്ങ്, മെയ്ക്കപ്പ് & ഹെയർ സ്റ്റൈൽ , എന്നിങ്ങനെ.

മാഗ്ളിൻ്റെ ഭർത്താവിൻ്റെ വിയോഗത്തിനു ശേഷം ഒറ്റപ്പെടലിൽ കൂടുതൽ അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങി. ഇപ്പോൾ എഴുത്തിൽ സജീവമാണ്. രണ്ടു നോവലുകൾ പൂർത്തിയാക്കി.   സോഷ്യൽ മീഡിയ ആണ് തന്നെ ഒരു എഴുത്തു കാരിയാക്കിയത് എന്ന് പറഞ്ഞു മാഗ്ലിൻ.

മലയാളി മനസ്സ് ഓൺലൈൻ പത്രത്തിലൂടെ സ്വദേശത്തും വിദേശത്തും തൻ്റെ രചനകൾ എത്തിച്ചേരുന്നതിന് മലയാളി മനസ്സ് സഹായമായി എന്നു എടുത്തുപറയേണ്ടതു തന്നെയാണ് എന്ന് ആ സന്തോഷം മലയാളി മനസ്സുമായി മാഗ്ളിൻ പങ്കു വെച്ചു. മലയാളിമനസ്സിൻ്റെ രാജു സാറിൻ്റെ എളിമയും വേർതിരിവില്ലാതെ എഴുത്തുകാരെ ചേർത്തു നിർത്തി പ്രോത്സാഹനം നൽകുകയും ചെയ്യുന്ന രാജു സാറിനു ഹൃദയം നിറഞ്ഞ നന്ദി മാഗ്ളിൻ അറിയിച്ചു.

 അക്ഷരങ്ങളെ പ്രണയിച്ച് എഴുത്തു സപര്യയാക്കിയ ശ്രീമതി മാഗ്ളിൻ ജാക്സൻ്റെ പുതിയ രചനകൾ മലയാളി മനസ്സിനെ കൂടുതൽ സംപുഷ്ടമാക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്!

 മേരി ജോസി മലയിൽ, തിരുവനന്തപൂരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments