Thursday, May 30, 2024
Homeസ്പെഷ്യൽ"തലച്ചോർ" ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന "ലോക ജാലകം"

“തലച്ചോർ” ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന “ലോക ജാലകം”

ലിജി സജിത്ത്

ലോകത്തിൽ വച്ചേറ്റവും പ്രശസ്ത ഭൗതീകശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോർ മോഷണം പോയി!!! മരണപ്പെട്ട ഐൻസ്റ്റീന്റെ ശരീരം 1955 ഏപ്രിൽ 18ന് പ്രിൻസ്ടൺ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു ഇവിടെ നിന്നാണ് പാത്തോളജിസ്റ് തോമസ് ഹാർവ്വി അദ്ദേഹത്തിന്റെ തലച്ചോർ മോഷ്ടിച്ചത്. ഐൻസ്റ്റീന്റെ അമാനുഷികമായ പ്രതിഭയെ പറ്റി മനസ്സിലാക്കാൻ വേണ്ടി തലച്ചോറിനെ പഠനവിധേയമാക്കാൻ വേണ്ടിയിട്ടായിരുന്നത്രെ അദ്ദേഹം തലച്ചോർ മോഷ്ടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ തലച്ചോർ പഠനവിധേയം ആക്കിയെങ്കിലും ചില കോശങ്ങളുടെ അസാധാരണമായ അനുപാതം കണ്ടെത്തി എന്നല്ലാതെ മറ്റൊന്നും പഠനം നടത്തിയവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീണ്ടും 1996 ലും, 1999-ലും പഠനം നടത്തി എങ്കിലും കൂടുതലായി ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നും ഐൻസ്റ്റീന്റെ തലച്ചോർ പഠനോപകരണമാക്കി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതേ ശാസ്ത്രം ഇന്ന് ഇത്രയും പുരോഗതി കൈവരിച്ചെങ്കിലും തലച്ചോറിന്റെ പ്രവർത്തന രഹസ്യം ഇന്നും നിഗൂഢമാണ്. ഒരു പരിധി വരെ ശാസ്ത്രത്തിന് കഴിഞ്ഞു എങ്കിലും പഠനങ്ങൾ ഇന്നും അപൂർണ്ണമാണ്. പതിനെട്ടു മുതൽ ഇരുപത്തഞ്ചു വയസ്സ് വരെ തലച്ചോർ വളരുന്നു. വയസ്സാകുമ്പോൾ ഇതിന്റെ വലിപ്പം കുറയുന്നു. വിവരങ്ങൾ ശേഖരിച്ചു വയ്ക്കുവാനുള്ള കഴിവിന് പരിമിതിയില്ല. ഇത്രയേറെ കൗതുകം നിറഞ്ഞുനിൽക്കുന്ന ഒരു അവയവമാണ് തലച്ചോർ.

പ്രധാനമായുള്ള മൂന്നു ഭാഗങ്ങളിൽ ഏറ്റവും വലിയ ഭാഗമായ സെറിബ്രം ഓർമ്മകൾക്ക് പ്രദാന്യം നൽകുമ്പോൾ “ലിറ്റിൽ ബ്രെയിൻ”എന്നു വിളിക്കുന്ന സെറിബെല്ലം വേദന, ചലനം, വികാരവിചാരങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നു. ഛർദി, തുമ്മൽ ഇവ നിയന്ത്രിക്കുന്നത് മെഡുല്ല എന്ന ഏറ്റവും താഴെയുള്ള ഭാഗമാണ്. ഇതിന് തുടർച്ചയായി വരുന്ന സുഷുമ്ന മുപ്പത്തൊന്നു ജോഡി നാഡികൾ ഉത്ഭവിപ്പിക്കുന്നു. ഇത് ശരീരത്തിലെ റിഫ്ലക്സ്‌ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. തലച്ചോറിന്റെ 75%വെള്ളമാണ്. മാത്രമല്ല ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് ഉള്ള ഇടം തലച്ചോറാണ്. തലച്ചോറിന്റെ 70% കൊഴുപ്പാണ്. നമ്മൾ കഴിക്കുന്ന വേദനസംഹാരികൾ പ്രവർത്തനക്ഷമമാകുന്നത് തലാമസ് എന്ന ഭാഗത്താണ്. ഒരു പേര് കേൾക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിലേക്ക് ഓടിയെത്താറില്ലേ “വെർനിക്‌ ഏരിയ” യാണ് ഈ പ്രവർത്തനം കൈകാര്യം ചെയ്യുന്നത്. ആകെ ഭാരം ആയിരത്തിമുന്നൂറു ഗ്രാം മുതൽ ആയിരത്തിനാനൂറ് ഗ്രാം വരെയാണ്. എന്നിരുന്നാലും സ്ത്രീകളുടെ തലച്ചോറിനെ അപേക്ഷിച്ച് പുരുഷന്മാരുടെ തലച്ചോറിന് വലിപ്പം കുറച്ച് കൂടുതലാണ്.

ഉറങ്ങുമ്പോൾ തലച്ചോർ സ്വയം കഴുകി വൃത്തിയാക്കപ്പെടുന്നു എന്ന് പറയാം. ചില കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കാനും, ചിലത് ഓർമ്മയിൽ നിന്നും മായ്ച്ചു കളയാനും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി സംവേദിക്കാനുമുള്ള സമയമാണ് ഇത്. ഒരു ചെറിയ ബൾബ് കത്തിക്കാനുള്ള ഊർജ്ജം തലച്ചോറിൽ ഉത്‌പാദിക്കപ്പെടുന്നു. എന്നാലും തലച്ചോർ പത്തുശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളു എന്നാൽ ഉറങ്ങുമ്പോൾ പത്തുശതമാനത്തിന് മേലെയാകും പ്രവർത്തനം. ഏകദേശം നൂറു ബില്യൺ നാഡീകോശങ്ങളുള്ള തലച്ചോർ ശരീരത്തിലെ നാഡീവ്യവസ്ഥയുടെ കേന്ദ്രമാണ്. ജെല്ലിഫിഷ്, നക്ഷത്രമത്സ്യം ഇവയ്ക്ക് തലച്ചോർ ഇല്ല. എന്നാൽ അട്ടയ്ക്ക് തലച്ചോർ മൂന്നാണ്!!!!.ഇരപിടിയൻ ജന്തുക്കൾക്ക് താരതമ്യേന വലിയ തലച്ചോറാണ് ഉള്ളതത്രെ. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് എന്ന നിംഹാൻസിൽ ന്യൂറോപതിയുടെ കീഴിൽ രാജ്യത്തെ ആദ്യത്തെ “ബ്രെയിൻ മ്യൂസിയം” പ്രവർത്തിക്കുന്നു. മുപ്പത്തഞ്ചു വർഷങ്ങളായി ശേഖരിച്ചിരിക്കുന്ന തലച്ചോറുകളെ തൊട്ടുനോക്കാനും, കയ്യിലെടുക്കാനും കഴിയും. ശരീരത്തിലെ ഈ ചെറിയ അവയവത്തിന്റെ പ്രവർത്തനം ഇപ്പോഴും പ്രപഞ്ച രഹസ്യമായി നിലനിൽക്കുന്നു. ശാസ്ത്രം വളരുന്നതോടൊപ്പം ഈ രഹസ്യങ്ങളുടെ ഉറവിടങ്ങളും കണ്ടുപിടിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം.

✍ലിജി സജിത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments