Thursday, December 26, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 73)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 73)

റോബിൻ പള്ളുരുത്തി

” അയ്യോ മാഷേ, ടി.വി തുറന്നാലിപ്പോൾ സിനിമാ രംഗത്തെ പീഢന കഥകൾ മാത്രമെ കേൾക്കാനുള്ളു. നമ്മൾ ആരാധനയേടെ കണ്ടിരുന്ന താരങ്ങൾക്കെതിരെ എത്രയെത്ര ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത് ?”

“ലേഖേ, കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായിരുന്നു വാർത്തകളിലെ ചർച്ചാവിഷയം. രണ്ട് ദിവസം കഴിഞ്ഞപ്പോൾ, അത് .. വയാനാട്ടിൽ സംഭവിച്ച ഉരുൾപ്പൊട്ടലായും മുല്ലപെരിയാർ വിഷയമായും സജീവ ചർച്ചകളിലെ വിഷമായിനിന്നു. ഇപ്പോഴിതാ ‘ഹേമാകമ്മറ്റി റിപ്പോർട്ട് ‘ എന്ന പേരിൽ പുതിയൊരു വിഷയം കൂടി മാധ്യമങ്ങൾക്ക് കിട്ടിയിരിക്കുന്നു. ”

” ഇതൊരു വിഷയമല്ലല്ലോ മാഷേ, പലരും അനുഭവിച്ചതും നേരിട്ടതുമായ സംഭവങ്ങളല്ലെ ?”

“അത് ശരിയായിരിക്കും. പക്ഷെ, ഈ റിപ്പോർട്ട് നമ്മുടെ സർക്കാരിന് 4 വർഷം മുൻപ് ലഭിച്ചതാണ്.

“നാല് വർഷം മുൻപോ ? എന്നിട്ട് ഇപ്പോഴാണോ നടപടികൾ ഉണ്ടായത് ?”

“ലേഖേ, താനിപ്പോൾ ചോദിച്ചത് ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. എത്ര ആലോചിച്ചിട്ടും എനിക്കും എന്നെ പോലുള്ള പലർക്കും ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യം. പക്ഷെ. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. സത്യത്തെ ഒരു പാട് കാലമൊന്നും മറച്ചുപിടിക്കാൻ ആർക്കുമാവില്ല. അത് എന്നെങ്കിലുമൊരിക്കൽ മറനീക്കി പുറത്തുവരുകതന്നെചെയ്യും. അതിൻ്റെ പ്രകാശത്തിൽപ്പെട്ട് പലരുടേയും അധികാരങ്ങളും അവർ പടുത്തുയർത്തിയ സാമ്രാജ്യങ്ങളും തകർന്നടിയുകയും ചെയ്യും. അതുതന്നെയാണ് ചരിത്രവും. കാലത്തിൻ്റെ കാവ്യനീതിയും.”

റോബിൻ പള്ളുരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments