Saturday, January 11, 2025
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 7 - അദ്ധ്യായം 12) ✍...

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 7 – അദ്ധ്യായം 12) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

ഒരു ഭാര്യക്ക് ആവശ്യമുള്ള കാര്യങ്ങൾ

1.എളിമ, 2.അച്ചടക്കം, 3.സ്നേഹം, 4.അനുസരണം, 5.ക്ഷമ, രോപകാരം, 7.പ്രാർത്ഥന, 8.ഭക്തി, 9.അനുകമ്പ, ഇത്രയും കാര്യങ്ങൾ പ്രവർത്തനമാകുമ്പോൾ അവൾക്ക് ഒരു നല്ല ഭാര്യയും നല്ല കുടുംബി നിയും നല്ല അമ്മയുമായി ജീവിക്കാൻ കഴിയും.

ഭർത്താവ് ജോലി കഴിഞ്ഞ് വിശന്ന് ദാഹിച്ച് വിഷമിച്ച് വരുമ്പോൾ ഒരു ഗ്ലാസ് ചായ കൊടുക്കാൻ തയാറാകാതെ അയാളുടെ കുറ്റവും കുറവും വിളിച്ച് പറഞ്ഞ് പിറുപിറുക്കുന്നതല്ല ശരി. ഭാര്യ പറയും, എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതെല്ലാം നിങ്ങൾ നശിപ്പിച്ചു. നിങ്ങളുടെ പെങ്ങന്മാർക്ക് കൊടുക്കാനല്ല കൊണ്ടുവന്നത്. ഇങ്ങനെ ഓരോന്നും പുലമ്പിക്കൊണ്ടിരിക്കും. ഇങ്ങനെ കേട്ട് കേട്ട് മടുക്കുമ്പോൾ വീണ്ടും സമാധാനം കിട്ടാൻ മദ്യത്തിലേക്ക് പോകും. ഇനി മറ്റൊരു കൂട്ടർ ഉണ്ട്, ജീവിതപങ്കാളിയെ സംശയം. ഭാര്യയോട് സ്നേഹക്കുറവായി തോന്നിയാൽ പറയും നിങ്ങളുടെ മനസ്സിൽആരാണ് സ്ഥാനം പിടിച്ചത്. അതാണ് എന്നോട് സ്നേഹമില്ലാത്തത്. രാത്രിയിൽ ഒരു കരിയില അനങ്ങിയാൽ പറയും ദേ വന്നുതുടങ്ങി. വെറുതെ കുടുംബത്തിൽ കലഹം ഉണ്ടാകാൻ പിശാച് ഓരോ ത ങ്ങൾ ഒരുക്കുന്നതാണ്.

ഒരു കാര്യത്തിൽ സംശയം തോന്നിയാൽ പിന്നെ എല്ലാം സംശയ ങ്ങൾ ആയിരിക്കും. ഭർത്താവ് മറ്റ് സ്ത്രീകളോട് മിണ്ടരുത് ചിരിക്കരു ത് എന്ന് ഭാര്യയും. ഭാര്യ മറ്റ് പുരുഷന്മാരോട് മിണ്ടരുത് ചിരിക്കരുത് എന്ന് ഭർത്താവും. ഇങ്ങനെ പോയാൽ എങ്ങനെ ശരിയാകും. പ്രിയരേ, മിണ്ടിയെന്നോ അല്ലെങ്കിൽ ചിരിച്ചെന്നോ വിചാരിച്ച് സംശയി ക്കരുത്. അതിന് തക്കതായ കാരണം വേണം. അതിന് എന്തെങ്കിലും സംശയിക്കത്തക്ക വിധത്തിലുള്ള തെളിവ് വേണം.

ഏതുകാര്യത്തിനും ഒരു അതിർവരമ്പ് വേണം. ആരെയും ഒരു പരിധി വിട്ട് സ്നേഹിക്കരുത് കാരണം അകലുമ്പോൾ വേദനിക്കും. സംശയമുള്ള ഭാര്യ ഭർത്താക്കന്മാരുടെ ജീവിതത്തിൽ അവർക്ക് ഒ രിക്കലും സ്വസ്ഥതയും സമാധാനവും ലഭിക്കില്ല.

ഗലാ 5:19 “ജാരശങ്ക എന്ന വലിയ പാപം അതാണ് സംശയരോഗം എന്ന് പറയുന്നത്”
ഭർത്താവ് വരാൻ അല്പം വൈകിപോയി എന്നാൽ കാരണം പോലും ചോദിക്കില്ല. നിങ്ങൾ ആരെ അനോഷിച്ച് പോയതാ മനുഷ്യാ എന്ന് പറഞ്ഞ് തുടങ്ങും.
ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പരം സഹകരണത്തോടെ പര സ്പര സ്നേഹത്തോടെ ബഹുമാനത്തോടെ സംശയം എന്ന പിശാ ചിനെ മാറ്റിക്കളഞ്ഞ് ജീവിച്ചാൽ മാത്രമേ ജീവിതത്തിൽ സന്തോഷ വും സമാധാനവും ലഭിക്കു.

സംശയം ഉള്ളിൽ വന്നുകഴിഞ്ഞാൽ പിന്നെ എല്ലാം സംശയമായിരി ക്കും. അതാണ് ഞാൻ പറഞ്ഞത് സ്നേഹം വേണം പക്ഷെ ഒരുപ രിധി വേണം ഒരു അതിർ വരമ്പ് വേണം. ഒരു അതിർ വരമ്പ് വേണം. വരമ്പിന് കേടുകൂടാതെ സൂക്ഷിക്കണം. പാടത്ത് വെള്ളം പൊങ്ങികഴിഞ്ഞാൽ പാടങ്ങൾ തമ്മിൽ ഒന്നാകും. പക്ഷെ വെള്ളം കുറയുമ്പോൾ വീണ്ടും പഴയ പടിയാകും. വരമ്പുകൾ കണ്ടുതുടങ്ങും.
എങ്കിലും വരമ്പിന് ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകും. ചില യിടത്ത് വലിയ പൊട്ടലും ചിലയിടത്ത് ചെറിയ പൊട്ടലും ഉണ്ടാകും. അതാണ് സൂക്ഷിക്കേണ്ടത്.
ആ വരമ്പ് തന്റേതാണ് തന്റേത് മാത്രം. അതിന് മറ്റ് അവകാശികൾ ഉണ്ടാകാൻ പാടില്ല. ആ വരമ്പിൽ കർത്താവായ യേശുക്രിസ്തു ഉണ്ടാകണം.

കൊറി 7:45 “ഭാര്യയുടെ ശരീരത്തിൻമേൽ അവൾക്കല്ല ഭർത്താവിനാ ണ് അധികാരമുള്ളത്. അങ്ങനെ തന്നെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്ക് അവകാശം. ഈ ശരീരങ്ങൾ രണ്ടാണെങ്കിലും ഒന്നായിത്തീരുവാൻ കഴിയും. ഭർ ത്താവിന്റെ കാലിൽ ഒരു മുള്ള് കൊണ്ടാൽ ആ വേദന ഭാര്യക്കും ഭാ ര്യയുടെ വേദന ഭർത്താവിനും ഉണ്ടാകണം.

കൊറി 1:5 പ്രാർത്ഥനയ്ക്ക് അവസരമുണ്ടാക്കാൻ ഒരുസമയത്തേക്ക് പരസ്പര സമ്മതത്തോടെ അല്ലാതെ വേർപെട്ടിരിക്കരുത്. നിങ്ങളുടെ അജിദ്രേന്ദ്രിയം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ട തിന് വീണ്ടും ചേർന്നിരിപ്പിൻ.
ദൈവമക്കൾ ഇപ്പോഴും എന്തുകാര്യം പ്രാർത്ഥിച്ച് തീരുമാനമെടു ക്കണം. വിവാഹം ആലോചിക്കുമ്പോൾ തുടങ്ങി കുടുംബജീവിത ത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാം പ്രാർത്ഥിക്കണം. ഒരു നല്ല ദൈവഭയമുള്ള പൈതലിനെ ജീവിത പങ്കാളിയായി ലഭിക്കണം. പക്ഷെ നമ്മൾ ആഗ്രഹിക്കണമെങ്കിൽ നാമും ദൈവ പൈതലാ
യിരിക്കണം.

വിവാഹം കഴിഞ്ഞാലും വീട്ടിൽ സന്തോഷം സ്നേഹം എല്ലാം നിലനിർത്തി ഐക്യത്തോടെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കണം. മത്താ 19:46 സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമാ യി സൃഷ്ടിച്ചു എന്നും അതുനിമിത്തം ഒരു മനുഷ്യൻ തന്റെ അപ്പനെ യും അമ്മയെയും വിട്ട് ഭാര്യയോട് പറ്റിച്ചേരും, എന്ന് അരുളിചെയ്ത ത് നിങ്ങൾ വായിച്ചിട്ടില്ലയോ. അതുകൊണ്ട് അവർ രണ്ടല്ല ഒരു ദേഹ മത്. ആകയാൽ ദൈവം യോചിപ്പിച്ചതിനെ മനുഷ്യർ വേർപിരിക്കരുത്.
തന്റെ ജീവിതപങ്കാളി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് തന്റെ സ്വന്തം നാടും വീടും സ്വന്തം അപ്പനെയും അമ്മയെയും സഹോദര ങ്ങളെയും ബന്ധുമിത്രാദികളെയും വിട്ടുപിരിഞ്ഞ് നിന്നെ മാത്രം ആശ്ര യിച്ച് പോന്നതാണ്. അവളുടെ കണ്ണുനീർ നിന്റെ വീട്ടിൽ വീഴാൻ ഇട യാകരുത്.

ചില ഭവനങ്ങളിൽ അമ്മായിയമ്മയും നാത്തൂന്മാരും ചേർന്ന് മരുമ ക്കളെ ഒറ്റപ്പെടുത്തുന്നു. പ്രിയഭർത്താവേ, നിന്റെ ഭാര്യക്ക് സംരക്ഷണം നൽകേണ്ടത് നീയാണ്. ഏതു കഷ്ടതയിലും ദുഖത്തിലും കൂടെനി ൽക്കേണ്ടത് അവളാണ്.അല്ലാതെ അവരോടൊപ്പം ചേർന്ന് അവളെ ഒറ്റെടുത്തുകയല്ല വേണ്ടത്. ഭാര്യയെ തല്ലുന്നവൻ ശപിക്കപ്പെട്ടവനാണ്. അത് ആണത്വമല്ല വെറും വിഡ്ഢിത്തരമാണ്.

* നിന്റെ മക്കളെ പ്രസവിച്ച് അവരെ കണ്ണാണോ കാലാണോ വളരുന്നത് എന്ന് നോക്കി സംരക്ഷിച്ച് വളർത്തി വലുതാക്കണമെങ്കിൽ ചില്ലറ പാടല്ല. അത് മനസിലാക്കിവേണം നി പെരുമാറാൻ അല്ലാതെ നിന്റെ വീട്ടുകാരോ നാട്ടുകാരോ പറയുന്നത് മാത്രമല്ല നി അനുസരിക്കേണ്ട ത്, നിന്റെ ഭാര്യ കഴിഞ്ഞിട്ടേ മറ്റാരും ഒള്ളു.
നിനക്ക് കൃത്യമായി തുണികഴുകി ഭക്ഷണം ഉണ്ടാക്കിത്തന്നതും നിന്നെ ശുശ്രൂഷിക്കുന്നതും അവളാണ്.

* ചിലപ്പോൾ അവളുടെ വിഷമങ്ങൾ വിളിച്ചുപറഞ്ഞെന്ന് വരും, അത് അവളുടെ അറിവില്ലായ്മ കൊണ്ടാണെന്ന് കണക്കാക്കുക.

. തല്ലരുത് അത് സാത്താൻ നിന്നിലൂടെ പ്രവർത്തിക്കുന്നതാണ് എന്ന് ചിന്തിക്കുക നല്ല രീതിയിൽ പ്രാർത്ഥനയും ഭക്തിയുമുള്ള കുടുംബ ങ്ങളെ തമ്മിലടിപ്പിച്ച് ജീവിതം കുട്ടിച്ചോറാക്കി തകർത്ത് കൈകൊട്ടി ച്ചിരിക്കുന്ന സാത്താനെ തറപറ്റിക്കുക.

നിന്റെ ഭാര്യക്ക് നല്ല ഉപദേശങ്ങൾ കൊടുത്ത് തെറ്റുകൾ തിരുത്തി ച്ച് മുന്നോട്ട് കൊണ്ടുപോകണം. അല്ലാതെ അവരോടൊപ്പം ചേർന്ന് മാന്യനും അന്തസുമുള്ളവനും ആണാവാനും നോക്കിയാൽ നിനക്ക് ഉള്ളവില നഷ്ടപെടുത്തുകയെ ഒള്ളു. അത് നിന്റെ മക്കളുടെ ജീവിതത്തിലും ഒരു കരടായിക്കിടക്കും.

കുടുംബത്തിൽ ഞാൻ ആണ് പ്രധാനി. കുടുംബസ്ഥൻ ഞാനാണ്, ഞാൻ എന്റെ ഇഷ്ടം പോലെ ചെയ്യും ആരാടാ ചോദിക്കാൻ ഇങ്ങനെ യുള്ള ഞാൻ എന്ന ഭാവം മാറ്റിവെച്ചിട്ട് ദൈവഭയത്തിൽ ജീവിക്കുക. കർത്താവിൽ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാർ ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ പോലെയാണ്. ഒരു ചിറകിന് കേടു പാട് സംഭവിച്ചാൽ ഒരു ചിറകുകൊണ്ട് പറക്കാൻ കഴിയില്ല. അതു പോലെ ഒരാൾക്ക് എന്തെങ്കിലും കുറവുണ്ടായാൽ പരസ്പരം സഹക രിച്ച് മുന്നോട്ടു പോവുക.
ഇത്രമാത്രം കാര്യങ്ങളാണ് അത്യാവശ്യമായി ഭാര്യമാരോട് പറയാനു ള്ളത്. രണ്ടുകൂട്ടരുടെയും തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടാണ് എഴു തുന്നത്. അത് തിരുത്താൻ തയ്യാറാവുക.

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments