Tuesday, January 7, 2025
Homeസ്പെഷ്യൽആശംസകൾ! അഭിനന്ദനങ്ങൾ! ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

ആശംസകൾ! അഭിനന്ദനങ്ങൾ! ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

ദൃശ്യ വിസ്മയത്തിലൂടെ  ആരാധകരെ സൃഷ്ടിച്ച നാടക കമ്പനിയായ കലാനിലയത്തെ ഏരിസ് ബിസിനസ് ഗ്രൂപ്പ് ഏറ്റെടുത്തു എന്ന ഇന്നത്തെ പത്രവാർത്ത ഞാനുൾപ്പെടുന്ന തലമുറയെ വല്ലാതെ സന്തോഷിപ്പിച്ചു എന്ന് പറയാതെ വയ്യ. 1970-80 കാലഘട്ടത്തിൽ സിനിമയേക്കാൾ ആളുകൾ കാണാൻ ഇഷ്ടപ്പെട്ടിരുന്നത് നാടകങ്ങൾ ആയിരുന്നു.

ഇതുപോലെതന്നെ മെയ് 8 2016ൽ ഒരു പത്രവാർത്ത ഞാൻ വായിച്ചിരുന്നു. “ കലാനിലയം വീണ്ടും തലസ്ഥാനത്ത്. ടാഗോറിൽ.  “ഹിഡിംബി” മെയ്‌ മാസം എട്ടാം തീയതി. “ എന്ന തലക്കെട്ടോടെ വന്ന വാർത്ത എന്നെ അമ്പരപ്പിച്ചു. കാരണം അന്നായിരുന്നു പോൾ അങ്കിളിന്റെ  പിറന്നാൾ ദിനം.

കലാനിലയത്തിന്റെ പ്രധാന നാടകങ്ങൾ ആയ “കായംകുളം കൊച്ചുണ്ണി”,  “കടമറ്റത്ത് കത്തനാർ”,”ഷാജഹാൻ ചക്രവർത്തി”, “വെള്ളി കാസാ”, “ താജ്മഹൽ”, “ രാജശില്പി”,  “ദശാവതാരം”, “ ശ്രീ അയ്യപ്പൻ”, “ദേവദാസി “,  “ഗുരുവായൂരപ്പൻ”, “രക്തരക്ഷസ്”….. ഇവയിലെ ഒക്കെ ടൈറ്റിൽ റോൾ ചെയ്ത നടൻ ആയിരുന്നു പോൾ അങ്കിൾ.

ആ ആളുടെ പിറന്നാൾ ദിനത്തിൽ തന്നെ ഈ നാടകം തലസ്ഥാനത്ത്.കലാനിലയം കൃഷ്ണൻനായരുടെ ചെറുമകൾ ആണ് ഹിഡിംബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽ ഇരുന്ന് ഈ കൊച്ചു കലാകാരിയെ പോൾ അങ്കിൾ അനുഗ്രഹിക്കും എന്ന് എനിക്ക് തീർച്ചയായിരുന്നു. ഒരു കാലത്ത് ജനങ്ങൾ സിനിമയെക്കാൾ കൂടുതലായി നാടകത്തെ ഇഷ്ടപ്പെട്ടിരുന്നു.

സിനിമയിൽ സജീവമായിരുന്ന പ്പോൾപോലും നാടകത്തോടുള്ള അഭിനിവേശം കൊണ്ട് പോൾ അങ്കിൾ നാടകത്തിൽ അഭിനയിക്കുമായിരുന്നു.  “നാടകം എന്റെ പെറ്റമ്മ ആണെങ്കിൽ സിനിമ കേവലം പോറ്റമ്മ മാത്രം”. മിക്കവാറും എല്ലാ ഇൻറർവ്യൂകളിലും ആവർത്തിക്കാറുണ്ടായിരുന്ന ഒരു കാര്യമായിരുന്നു അത്.

നാടകത്തിൽ വിജയക്കൊടി നാട്ടിയതിനു ശേഷമാണ് പോൾ അങ്കിൾ  ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്.കലാനിലയം കൃഷ്ണൻ നായരും ആയുള്ള കണ്ടുമുട്ടലാണ് പോളിനെ മുഴുവൻസമയ നാടക പ്രവർത്തന രംഗത്തേക്ക് തിരിച്ചു വിട്ടത് എന്ന് പല മാധ്യമങ്ങളിലും ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഇളയ സഹോദരൻ ശ്രീ സി.ഐ.ജോയ്  നാടകങ്ങളുടെ  ആ കാലഘട്ടത്തിൽ   അന്ന് കാലത്ത് ഇറങ്ങിയ ഓരോ പോസ്റ്ററുകളും ഫോട്ടോകളും ഒരു നിധിപോലെ ദിവസവും തുടച്ചുമിനുക്കി കാത്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട്.കോവിഡിന് തൊട്ടുമുമ്പ് ശ്രീ അനന്തപത്മനാഭൻ ശ്രീ സി.ഐ. ജോയുടെ വീട് സന്ദർശിച്ചപ്പോൾ അവരുടെ കയ്യിൽ പോലുമില്ലാത്ത അത്ര കലക്ഷൻ പോളേട്ടന്റെ  അനിയൻ സി.ഐ. ജോയിയുടെ കൈവശം അന്ന് ഉണ്ടായിരുന്നു.

 1963 ൽ  കൃഷ്ണൻനായരും അദ്ദേഹത്തിൻറെ ഭാര്യ ദേവകി അമ്മയും ചേർന്നാണ് കലാനിലയത്തിന് രൂപംനൽകിയത്.

കലാനിലയം സ്ഥാപകൻ കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിനിമാ നിർമാതാവ് സോഹൻ റോയ് ചേർന്ന് നടത്തുന്ന നടത്താൻ പോകുന്ന ഈ സംരംഭം വാനോളം ഉയരട്ടെ എന്ന് ആശംസിക്കുന്നു. പോൾ അങ്കിളിന്റെ  കുടുംബാംഗങ്ങളുടെ മുഴുവൻ പ്രാർത്ഥനയും നിങ്ങളോടൊപ്പമുണ്ട്.

ആശംസകളും അഭിനന്ദനങ്ങളും ഒരിക്കൽക്കൂടി നേരുന്നു. എന്റെയും എന്‍റെ മാതൃകുടുംബം ആയ ചിറയത്ത് കുടുംബാംഗങ്ങളുടെ എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ടാകും. 🙏🙏🙏

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments