Logo Below Image
Tuesday, July 15, 2025
Logo Below Image
Homeപ്രവാസിശ്രീരാഗ് ഫ്രെയിംസ് ഇഫ്ത്താർ വിരുന്നും, ജനറൽ ബോഡിയും സംഘടിപ്പിച്ചു.

ശ്രീരാഗ് ഫ്രെയിംസ് ഇഫ്ത്താർ വിരുന്നും, ജനറൽ ബോഡിയും സംഘടിപ്പിച്ചു.

രവി കൊമ്മേരി

2024 ലെ പരിശുദ്ധ റമദാൻ്റെ ഇരുപത്തി ഒന്നാമത് പുണ്യനാളിൽ (ഏപ്രിൽ 1 ന് ) വ്രതം അവസാനിപ്പിക്കുന്നതിനായി ദേര ദുബായിലെ നഹ്ദി മന്തി റസ്റ്റോറൻ്റിൽ വെച്ച് ശ്രീരാഗ് ഫ്രെയിംസിൻ്റെ കുടുംബാംഗങ്ങൾക്കായി മഹത്തായ ഇഫ്ത്താർ വിരുന്നു സംഘടിപ്പിച്ചു. വളരെ നല്ല പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വിരുന്നിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ശ്രീരാഗ് ഫ്രെയിംസ് ജനറൽ സിക്രട്ടറി രോഷൻ വെന്നിക്കൽ സ്വാഗതവും, ഇഫ്ത്താർ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ സഗീർ ആശംസയും, ശ്രീമതി കലാമണ്ഡലം ലക്ഷ്മിപ്രിയ നന്ദിയും പറഞ്ഞു.

അതോടൊപ്പം 2024 – 2025 വർഷ കാലയളവിലേക്കുള്ള ശ്രീരാഗ് ഫ്രെയിംസിൻ്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന ജനറൽ ബോഡി യോഗത്തിൽ. ശ്രീ. അജിത് കുമാർ തോപ്പിൽ പ്രസിഡൻ്റായും, ശ്രീമതി കലാമണ്ഡലം ലക്ഷ്മിപ്രിയ ജനറൽ സിക്രട്ടറി യായും, ശ്രീ. അക്ബർഷാ ട്രഷററായും, ശ്രീമതി ടീനു രഞ്ജിത്ത് ആർട്ട് സിക്രട്ടറിയായും, കൂടാതെ, ഗിരീഷ്, സഗീർ എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും, ദിലീപ്, അജി പ്രസാദ് തുടങ്ങിയവരെ ജോയിൻ്റ് സിക്രട്ടറിമാരായും, നിഷാദ് ജോയിൻ്റ് ട്രഷററായും, സച്ചിൻ മടിക്കൈ ജോയിൻ്റ് ആർട്ട് സിക്രട്ടറിയായും, സെയ്ഫുദ്ദീൻ സ്പോട്ട്സ് കൺവീനറായും, സൂര്യ വിമൺസ് വിംഗ് കോർഡിനേറ്ററായും, മിനി ഇന്ദു കുമാർ ജോയിൻ്റ് വിമൺസ് വിംഗ് കോർഡിനേറ്ററായും, രവി കൊമ്മേരി പിആർഒ ആയും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മിറ്റിക്കും, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പിന്തുണയും വാഗ്ദ്ധാനം ചെയ്തു കൊണ്ടും നിരവധി അംഗങ്ങൾ സംസാരിച്ചു.

കഴിഞ്ഞ രണ്ട് വർഷക്കാലമായി യുഎഇ യിൽ കലാകായിക രംഗത്ത് വളരെയധികം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച് കൊണ്ട് ഇന്ന് യുഎഇ യിൽ അറിയപെടുന്ന കൂട്ടായ്മ്മയായി വളർന്നിട്ടുള്ള ശ്രീരാഗ് ഫ്രെയിംസ് ജാതിമത വ്യത്യാസങ്ങളില്ലാതെ, വർണ്ണവിവേചനങ്ങളില്ലാതെ നിരവധി നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വളരെ വലിയ പ്രോത്സാഹനമാണ് നൽകിവരുന്നത്. ഈ വർഷവും വളരെ വ്യത്യസ്ഥങ്ങളായ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കേരള നാടിൻ്റെ തനത് കലാ ശൈലികൾ കോർത്തിണക്കിക്കൊണ്ട് വർണ്ണാഭമായ പരിപാടികൾക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ടർ,
രവി കൊമ്മേരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ