Monday, December 23, 2024
Homeനാട്ടുവാർത്തനഗരസഭയിൽ പ്രതിഷേധം

നഗരസഭയിൽ പ്രതിഷേധം

കോട്ടയ്ക്കൽ.:- നഗരസഭയുടെ ഉടമസ്ഥതയിലുള്ള സിഎച്ച് ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടന്ന യോഗത്തിനിടെയുണ്ടായ അടിപിടിയിൽ കസേരകളും മറ്റും നശിപ്പിച്ചവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറി സന്തോഷ്കുമാർ മാമ്പുള്ളിയെ ഉപരോധിച്ചു.

എംഎസ്എഫ് കൺവൻഷനുവേണ്ടി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകുകയായിരുന്നു വെന്നു കൗൺസിലർമാർ പറഞ്ഞു. ഓഡിറ്റോറിയം അനധികൃതമായി വിട്ടുകൊടുത്ത നടപടി പ്രതിഷേധാർഹമാണ്. നാശനഷ്ടങ്ങൾ വരുത്തിയിട്ടും പൊലീസിൽ പരാതി കൊടുക്കാത്ത സെക്രട്ടറിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
അടിയന്തരമായി നടപടിയെടുക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു ഉപരോധം അവസാനിപ്പിച്ചത്. ഇതേ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു ഡിവൈഎഫ് ഐ പ്രവർത്തകർ കഴിഞ്ഞദിവസം സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
— – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments